---
title: "പൂക്കോയ തങ്ങൾ ഹോസ് പീസ്; വോളന്റിയർ പരിശീലന ക്യാമ്പിന് ഉജ്ജ്വല തുടക്കം"
english_title: "Pookoya Thangal Hose Peace Volunteer training camp gets off to a great start"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369575/pookoya-thangal-hose-peace-volunteer-training-camp-gets-off-to-a-great-start"
published_at: "2026-06-30T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43e55ddc4bb_camp.jpg"
keywords: ["Latest News", "Pookoya Thangal Hose Peace", "Volunteer Training Camp", "Nadapuram"]
---

# പൂക്കോയ തങ്ങൾ ഹോസ് പീസ്; വോളന്റിയർ പരിശീലന ക്യാമ്പിന് ഉജ്ജ്വല തുടക്കം

> **Lead Summary:** പുറമേരി : പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ വളന്റിയർമാർക്കുള്ള ത്രിദിന പരിശീലന ക്യാമ്പിന് വിലാതപുരം ഫെബിന ഗാർഡനിൽ ഉജ്ജ്വല തുടക്കം.

## Article Content

പുറമേരി : പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ വളന്റിയർമാർക്കുള്ള ത്രിദിന പരിശീലന ക്യാമ്പിന് വിലാതപുരം ഫെബിന ഗാർഡനിൽ ഉജ്ജ്വല തുടക്കം.

കോഴിക്കോട് ജില്ലാമുസ്‌ലിം ലീഗ് വൈസ്പ്രസിഡന്റ് കെടി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ.മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിവിപി കുഞ്ഞമ്മദ് മാസ്റ്റർ,എംഎ ഗഫൂർ ,മുഹമ്മദ്‌ പുറമേരി, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മഠത്തിൽ ഷംസു, എൻ കെ അലിമത്, എ കെ ഷബീർ,സമീറ കൂട്ടായി,റുഖിയ എക്കോത്ത്, സി കെ അമ്മദ് ,മികച്ച പാലിയേറ്റീവ് പ്രവർത്തകനുള്ള ശിഹാബ് തങ്ങൾ അവാർഡ് ജേതാവ് സി കെ കാസിം ,പുറമേരി ഗ്രാമ പഞ്ചായത്ത്‌ സമ്പൂർണ സാന്ത്വന പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ അബ്ദുല്ല മാസ്റ്റർ ഡി എ പി എൽ മണ്ഡലം സെക്രട്ടറി എ കെ പി കുഞ്ഞബ്ദുള്ള സംബന്ധിച്ചു.

ജോസ് പുളിമൂട്ടിൽ, മുഹമ്മദ്‌ മാസ്റ്റർ സെഷനുകൾ നയിച്ചു. ജനറൽ സീക്രട്ടരി എ പി മുനീർ സ്വാഗതം പറഞ്ഞു. വിവിധ വാർഡുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 75 വളണ്ടിയർമാരാണ് ക്യാമ്പിനെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369575/pookoya-thangal-hose-peace-volunteer-training-camp-gets-off-to-a-great-start)