---
title: "വളയത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Health awareness class at Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369655/health-awareness-class-at-valayam"
published_at: "2026-07-01T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44a73cb6549_1.jpg"
keywords: ["Latest News", "Valayam", "Health Awareness Class"]
---

# വളയത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **വളയം: [ **പ്രണവം വനിതാ വേദിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വളയം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഒമ്പതാം വാർഡ് മെമ്പർ പി. പി. അനിത ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: [ **പ്രണവം വനിതാ വേദിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വളയം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഒമ്പതാം വാർഡ് മെമ്പർ പി. പി. അനിത ഉദ്ഘാടനം ചെയ്തു.

വനിതാ വേദി പ്രസിഡൻറ് റീന മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ലിജി ടി. സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ ദിലീപ് കുമാർ ക്ലാസിന് നേതൃത്വം നൽകി. പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി. സി., ഗ്രന്ഥശാല പ്രസിഡൻറ് ഷിനിൽ ടി. കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ വേദി മെമ്പർ ലക്ഷ്മി പി. സി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369655/health-awareness-class-at-valayam)