---
title: "എടച്ചേരിയിൽ 'വിജയോത്സവം 26': വിജയികളെ അനുമോദിക്കാൻ ഒരുങ്ങി സംഘാടക സമിതി"
english_title: "'Vijayotsavam 26' in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369665/vijayotsavam-26-in-edachery"
published_at: "2026-07-01T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ae8be8a54_2.jpg"
keywords: ["Latest News", "Edachery", "Vijayotsavam 26"]
---

# എടച്ചേരിയിൽ 'വിജയോത്സവം 26': വിജയികളെ അനുമോദിക്കാൻ ഒരുങ്ങി സംഘാടക സമിതി

> **Lead Summary:** **എടച്ചേരി:[ **എടച്ചേരി** **ഗ്രാമ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'വിജയോത്സവം 26' സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ 100 അംഗ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**എടച്ചേരി:[ **എടച്ചേരി** **ഗ്രാമ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'വിജയോത്സവം 26' സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ 100 അംഗ സംഘാടക സമിതി രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി. വി. ഗോപാലൻ മാസ്റ്റർ ചെയർമാനായും, സിന്ധു ജയരാജൻ (പ്രിൻസിപ്പൽ, ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്) കൺവീനറായും, പി. കെ. കുഞ്ഞിരാമൻ ട്രഷററായും കമ്മിറ്റി നിലവിൽ വന്നു. ടി. പി. പുരുഷു, അശ്വിനി കെ. പി., സലീന കെ. പി. എന്നിവരാണ് വൈസ് ചെയർമാൻമാർ. ടി. അനിൽ കുമാർ, രമേഷ് ബാബു (എച്ച്.എം), എ. ഡാനിയ എന്നിവർ ജോയിന്റ് കൺവീനർമാരായും ചുമതലയേറ്റു.

ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ സ്കൂൾ ഗ്രൗണ്ടിലാണ് അനുമോദന ചടങ്ങ് നടക്കുക. അർഹരായ മുഴുവൻ വിജയികളും ഗൂഗിൾ ഫോം വഴി കൃത്യസമയത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369665/vijayotsavam-26-in-edachery)