---
title: "വളയം പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്ക് ഇനി സൗജന്യ ചായ; പദ്ധതിക്ക് തുടക്കമായി "
english_title: "Free tea in Valayam Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369678/free-tea-in-valayam-panchayat"
published_at: "2026-07-01T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44b83a64792_jhgf.jpg"
keywords: ["Latest News", "Valayam", "Free Tea", "Valayam Panchayath"]
---

# വളയം പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്ക് ഇനി സൗജന്യ ചായ; പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **വളയം: [ **വളയം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കായി സൗജന്യ ചായ വിതരണ പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്ക് ആശ്വാസമേകുന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. ദിവാകരൻ അധ്യക്ഷത വഹിച്ചു.

## Article Content

**വളയം: [ **വളയം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കായി സൗജന്യ ചായ വിതരണ പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രീത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഓഫീസിലെത്തുന്നവർക്ക് ആശ്വാസമേകുന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. ദിവാകരൻ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷൻ കെ. വിനോദൻ സ്വാഗതം ആശംസിച്ചു. പരിപാടിയിൽ ടി. അജിത, സി. സി. റുംഷി, സി. വി. കുഞ്ഞബ്ദുള്ള, ടി. സി. സുബൈർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ ഈ പുതിയ ഉദ്യമത്തെ അഭിനന്ദിച്ച് നിരവധി നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369678/free-tea-in-valayam-panchayat)