---
title: "ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ"
english_title: "CPI(M) leaders visit the family of Arjun, who died in the explosion in Qatar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369685/cpim-leaders-visit-the-family-of-arjun-who-died-in-the-explosion-in-qatar"
published_at: "2026-07-01T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44bdc96c7c0_djhg.jpg"
keywords: ["Latest News", "Quatar Explosion", "Arjun's Family", "Visited The House", "CPI(M) Leaders"]
---

# ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ

> **Lead Summary:** **നാദാപുരം: [ **ഖത്തറിൽ വ്യവസായശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ട വെള്ളൂർ സ്വദേശി അർജുന്റെ വസതി സിപിഐ എം നേതാക്കൾ സന്ദർശിച്ചു. അർജുന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഒപ്പം നിൽക്കാനും എത്തിയതായിരുന്നു നേതാക്കൾ.

## Article Content

**നാദാപുരം: [ **ഖത്തറിൽ വ്യവസായശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ട വെള്ളൂർ സ്വദേശി അർജുന്റെ വസതി സിപിഐ എം നേതാക്കൾ സന്ദർശിച്ചു. അർജുന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഒപ്പം നിൽക്കാനും എത്തിയതായിരുന്നു നേതാക്കൾ.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വസതിയിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ എന്നിവർ കുടുംബാംഗങ്ങളോട് സംസാരിച്ചു. അർജുന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. കെ. അരവിന്ദാക്ഷൻ, ഇ. ടി. റെജിലേഷ് തുടങ്ങിയവരും നേതാക്കൾക്കൊപ്പം അർജുന്റെ വസതിയിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369685/cpim-leaders-visit-the-family-of-arjun-who-died-in-the-explosion-in-qatar)