---
title: "ഓപ്പറേഷൻ തൂഫാൻ: ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Anti-drug awareness class at Bhoomivathukkal MLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369693/anti-drug-awareness-class-at-bhoomivathukkal-mlp-school"
published_at: "2026-07-01T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44c1bcc50a6_lokjhg.jpg"
keywords: ["Latest News", "Vanimel", "Operation Thoofan", "MLP School in Bhoomi Vathukkal", "Awareness Class"]
---

# ഓപ്പറേഷൻ തൂഫാൻ: ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ: [**[ ]ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. സി. ഹസീന ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: [**[ ]ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ഭൂമിവാതുക്കൽ എം. എൽ. പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. സി. ഹസീന ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് അഹ്മദ് കുട്ടി മുളിവയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വളയം പോലീസ് ഇൻസ്പെക്ടർ ഷാജു കെ. ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് പി. ലൈല, സ്റ്റാഫ് സെക്രട്ടറി കെ. കെ. മുഹമ്മദലി, വി. കെ. സാബിറ, ഒ. മുനീർ, ഫിറോസ് ചള്ളയിൽ, സുമല, സി. വി. കുഞ്ഞാലി, ഷംസീർ എൻ. പി. തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് സ്കൂളിലെ പുതിയ പി.ടി.എ കമ്മിറ്റിക്കും രൂപം നൽകി. ഭാരവാഹികളായി കെ. പി. കുഞ്ഞമ്മദ് (പ്രസിഡന്റ്), അഹ്മദ് കുട്ടി, സുമ പി., സൽമ കെ. പി. (വൈസ് പ്രസിഡന്റുമാർ), പി. ലൈല (സെക്രട്ടറി), കെ. കെ. മുഹമ്മദലി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369693/anti-drug-awareness-class-at-bhoomivathukkal-mlp-school)