---
title: "ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം; വാണിമേൽ ഗ്രാമപഞ്ചായത്തിൽ ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി"
english_title: "Onam vegetable cultivation begins in Vanimel Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369815/onam-vegetable-cultivation-begins-in-vanimel-grama-panchayat"
published_at: "2026-07-01T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a454185b5c8f_vanimel.jpg"
keywords: ["Latest News", "Vanimel Grama Panchayat", "Onam Vegetable"]
---

# ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം; വാണിമേൽ ഗ്രാമപഞ്ചായത്തിൽ ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി

> **Lead Summary:** **വാണിമേൽ: **വരാനിരിക്കുന്ന ഓണക്കാലത്ത് നാടൻ പച്ചക്കറികൾ സ്വന്തം മണ്ണിൽ നിന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാണിമേൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പച്ചക്കറി കൃഷിക്ക് തുടക്കമായി.

## Article Content

**വാണിമേൽ: **വരാനിരിക്കുന്ന ഓണക്കാലത്ത് നാടൻ പച്ചക്കറികൾ സ്വന്തം മണ്ണിൽ നിന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാണിമേൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പച്ചക്കറി കൃഷിക്ക് തുടക്കമായി.

> "ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം" എന്ന പേരിൽ നടത്തുന്ന ഓണക്കാല പച്ചക്കറി വിളകളുടെ നടീൽ ഉത്സവത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ നിർവ്വഹിച്ചു.

ഓണവിപണി ലക്ഷ്യമിട്ട് പൂർണ്ണമായും ജൈവരീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കാനും, വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാനും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഭരണസമിതിയും കൃഷിഭവനും സംയുക്തമായി ഈ പദ്ധതി നടപ്പിലാക്കുന്നത്.

നടീൽ ഉത്സവ ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ടി.കെ. വിജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കൃഷി ഡയറക്ടർ വിദ്യ, വാണിമേൽ കൃഷി ഓഫീസർ അഥീന എന്നിവർ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും കൃഷി രീതികളെക്കുറിച്ചും കർഷകർക്ക് വിശദീകരിച്ചു നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369815/onam-vegetable-cultivation-begins-in-vanimel-grama-panchayat)