---
title: "2026 എവിസി പുരുഷ വോളിബോൾ കപ്പ്: വെങ്കല മെഡൽ ജേതാവ് നിഹാൽ സി.കെ.ക്ക് ഇന്ന് സ്വീകരണം"
english_title: "Reception for Nihal, the 2026 AVC Men's Volleyball bronze medalist."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369856/reception-for-nihal-the-2026-avc-mens-volleyball-bronze-medalist"
published_at: "2026-07-02T09:49:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45e754dd8fe_uytre.jpg"
keywords: ["Latest News", "Nadapuram", "Reception For Nihal", "AVC Men's Volleyball Bronze Medalist"]
---

# 2026 എവിസി പുരുഷ വോളിബോൾ കപ്പ്: വെങ്കല മെഡൽ ജേതാവ് നിഹാൽ സി.കെ.ക്ക് ഇന്ന് സ്വീകരണം

> **Lead Summary:** **നാദാപുരം:[ **[ ]2026-ലെ എവിസി പുരുഷ വോളിബോൾ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീം അംഗം നിഹാൽ സി.കെ.ക്ക് ഇന്ന് ഉജ്ജ്വല സ്വീകരണം നൽകും. പറമ്പത്ത് കനാൽപാലം വരിക്കോളിയിൽ വൈകുന്നേരം 5 മണിക്കാണ് സ്വീകരണം. ഉച്ചയ്ക്ക് 2 മണിക്ക് പേരോട് എ.പി. മസ്ജിദിന് സമീപത്തുനിന്ന് ആരംഭിക്കുന്ന സ്വീകരണ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.

## Article Content

**നാദാപുരം:[ **[ ]2026-ലെ എവിസി പുരുഷ വോളിബോൾ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീം അംഗം നിഹാൽ സി.കെ.ക്ക് ഇന്ന് ഉജ്ജ്വല സ്വീകരണം നൽകും. പറമ്പത്ത് കനാൽപാലം വരിക്കോളിയിൽ വൈകുന്നേരം 5 മണിക്കാണ് സ്വീകരണം. ഉച്ചയ്ക്ക് 2 മണിക്ക് പേരോട് എ.പി. മസ്ജിദിന് സമീപത്തുനിന്ന് ആരംഭിക്കുന്ന സ്വീകരണ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ചീഫ് മെറിൻ ജോസഫ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും. നൗഷിക് കുറ്റിയിൽ സ്വാഗതം ആശംസിക്കും. ലത്തീഫ് പുതിയെടുത്ത് അധ്യക്ഷത വഹിക്കും.ചടങ്ങിൽ 'ഓപ്പറേഷൻ തൂഫാൻ' ബോധവൽക്കരണ പരിപാടിയും നടക്കും. കോഴിക്കോട് റൂറൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ഉത്തം ദാസ് ടി. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പി നരിക്കാട്ടേരി, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ, നാദാപുരം വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി. അബ്ദുൽ ജലീൽ, അലിമത്ത് എൻ.കെ., വാർഡ് മെമ്പർമാരായ സ്നേഹ ടീച്ചർ, പി. നാണു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

റംഷാദ് പുത്തലത്ത് നന്ദി രേഖപ്പെടുത്തും. രാത്രി 7.30-ന് ഗസൽ നൈറ്റോടെ പരിപാടികൾക്ക് സമാപനമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369856/reception-for-nihal-the-2026-avc-mens-volleyball-bronze-medalist)