---
title: "ഓണത്തിന് വിഷരഹിത പച്ചക്കറി; എടച്ചേരിയിൽ 'വിളവിന്റെ വിസ്മയം' പദ്ധതിക്ക് തുടക്കം"
english_title: "'Vilavinte Vismayam' project launched in Edacheri."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369889/vilavinte-vismayam-project-launched-in-edacheri"
published_at: "2026-07-02T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46036a117f9_iuytrhygt.jpg"
keywords: ["Latest News", "Edachery", "Vilavinte Vismayam", "Pesticide-Free Vegetables"]
---

# ഓണത്തിന് വിഷരഹിത പച്ചക്കറി; എടച്ചേരിയിൽ 'വിളവിന്റെ വിസ്മയം' പദ്ധതിക്ക് തുടക്കം

> **Lead Summary:** **എടച്ചേരി: [**[ ]ഓണക്കാലത്തേക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച 'ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' പദ്ധതിക്ക് എടച്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല പച്ചക്കറി നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്തിലെ നാലാം വാർഡിൽ നിഷ മിത്തലിന്റെയും, പതിനാറാം വാർഡിൽ രാജീവന്റെയും കൃഷിയിടങ്ങളിൽ വിത്ത് നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

## Article Content

**എടച്ചേരി: [**[ ]ഓണക്കാലത്തേക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച 'ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' പദ്ധതിക്ക് എടച്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല പച്ചക്കറി നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്തിലെ നാലാം വാർഡിൽ നിഷ മിത്തലിന്റെയും, പതിനാറാം വാർഡിൽ രാജീവന്റെയും കൃഷിയിടങ്ങളിൽ വിത്ത് നട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ചടങ്ങിൽ പതിനാറാം വാർഡ് മെമ്പർ ഷെരീഫ, നാലാം വാർഡ് മെമ്പർ സെലീന, കൃഷി ഓഫീസർ ജിൻസി, കൃഷി അസിസ്റ്റന്റ് സുജേഷ് വി എന്നിവർ പങ്കെടുത്തു. ഓണവിപണി ലക്ഷ്യമാക്കി കൂടുതൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369889/vilavinte-vismayam-project-launched-in-edacheri)