---
title: "ഇതൊരു വള്ളിയാവും; എടച്ചേരിയിൽ വൈദ്യുതി ലൈനുകളിൽ വള്ളിപ്പടർപ്പുകൾ അപകടഭീഷണി ഉയർത്തുന്നു"
english_title: "Overgrown creepers on power lines pose a safety hazard in Edacheri."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369893/overgrown-creepers-on-power-lines-pose-a-safety-hazard-in-edacheri"
published_at: "2026-07-02T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46060e9334a_9I8UYTREW.jpg"
keywords: ["Latest News", "Edachery", "Overgrown Creepers", "Power Lines"]
---

# ഇതൊരു വള്ളിയാവും; എടച്ചേരിയിൽ വൈദ്യുതി ലൈനുകളിൽ വള്ളിപ്പടർപ്പുകൾ അപകടഭീഷണി ഉയർത്തുന്നു

> **Lead Summary:** **എടച്ചേരി: [** പുതിയങ്ങാടി-ആലിശ്ശേരി റോഡിൽ വൈദ്യുതി ലൈനുകളിൽ വള്ളിപ്പടർപ്പുകൾ പടർന്നുകയറിയത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. ചാവടമുക്ക് കുനി ട്രാൻസ്ഫോമറിന് സമീപത്തെ വൈദ്യുതി തൂണിലാണ് വള്ളിപ്പടർപ്പുകൾ ലൈനുകളിൽ പിണഞ്ഞുകിടക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് പരിസരവാസികൾ.

## Article Content

**എടച്ചേരി: [** പുതിയങ്ങാടി-ആലിശ്ശേരി റോഡിൽ വൈദ്യുതി ലൈനുകളിൽ വള്ളിപ്പടർപ്പുകൾ പടർന്നുകയറിയത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. ചാവടമുക്ക് കുനി ട്രാൻസ്ഫോമറിന് സമീപത്തെ വൈദ്യുതി തൂണിലാണ് വള്ളിപ്പടർപ്പുകൾ ലൈനുകളിൽ പിണഞ്ഞുകിടക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് പരിസരവാസികൾ.

ട്രാൻസ്ഫോമറിന് സമീപവും പരിസരത്തും കുറ്റിക്കാടുകൾ വളർന്ന് റോഡ് കയ്യേറിയ അവസ്ഥയിലാണുള്ളത്. ഇതിനുപുറമെ, ആലിശ്ശേരി ഇല്ലത്ത് അമ്പലത്തിന് സമീപത്തെ വൈദ്യുത തൂണുകൾ റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്.

ഇതും വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ വള്ളിപ്പടർപ്പുകൾ നീക്കം ചെയ്യാനും റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനും കെഎസ്ഇബി സെക്ഷൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369893/overgrown-creepers-on-power-lines-pose-a-safety-hazard-in-edacheri)