---
title: "ഇരിങ്ങണ്ണൂർ മെഡിക്കൽ ഷോപ്പിലെ മോഷണം; ഫോറൻസിക് സംഘം പരിശോധന നടത്തി, അന്വേഷണം പുരോഗമിക്കുന്നു"
english_title: "Theft at the Iringannur medical shop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369903/theft-at-the-iringannur-medical-shop"
published_at: "2026-07-02T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a460f55ed808_iuytrew.jpg"
keywords: ["Latest News", "Iringannur", "Forensic Team Search", "Robbery"]
---

# ഇരിങ്ങണ്ണൂർ മെഡിക്കൽ ഷോപ്പിലെ മോഷണം; ഫോറൻസിക് സംഘം പരിശോധന നടത്തി, അന്വേഷണം പുരോഗമിക്കുന്നു

> **Lead Summary:** **നാദാപുരം: [** ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം: [** ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ രണ്ട് പേർ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 22,000 രൂപയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മേശവലിപ്പിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി മനസിലായത്.

സംഭവത്തിൽ ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി അരവിന്ദാക്ഷൻ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369903/theft-at-the-iringannur-medical-shop)