---
title: "ദുരിതത്തിലായി സഹോദരിമാർ; കനത്ത മഴയെ തുടർന്ന് എടച്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു, വീട് അപകടാവസ്ഥയിൽ "
english_title: "A household well collapsed in Edacheri."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369954/a-household-well-collapsed-in-edacheri"
published_at: "2026-07-02T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4631d903459_OIUYTREOIUY.jpg"
keywords: ["Latest News", "Edachery", "Household Well Collapsed"]
---

# ദുരിതത്തിലായി സഹോദരിമാർ; കനത്ത മഴയെ തുടർന്ന് എടച്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു, വീട് അപകടാവസ്ഥയിൽ 

> **Lead Summary:** **എടച്ചേരി: [**കനത്ത മഴയെത്തുടർന്ന് എടച്ചേരി ഗ്രാമപഞ്ചായത്തിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. പതിനൊന്നാം വാർഡിലെ വെള്ളൂപുതിയോട്ടിൽ ലീലയുടെ വീട്ടിലെ കിണറാണ് അപകടകരമായ രീതിയിൽ ഇടിഞ്ഞുതാഴ്ന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ അടുക്കളയ്ക്കും കുളിമുറിക്കും സമീപത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്.

## Article Content

**എടച്ചേരി: [**കനത്ത മഴയെത്തുടർന്ന് എടച്ചേരി ഗ്രാമപഞ്ചായത്തിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. പതിനൊന്നാം വാർഡിലെ വെള്ളൂപുതിയോട്ടിൽ ലീലയുടെ വീട്ടിലെ കിണറാണ് അപകടകരമായ രീതിയിൽ ഇടിഞ്ഞുതാഴ്ന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ അടുക്കളയ്ക്കും കുളിമുറിക്കും സമീപത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്.

കിണർ ഇടിഞ്ഞതോടെ വീടും അപകടാവസ്ഥയിലായിരിക്കുകയാണ്. മഴ വീണ്ടും ശക്തി പ്രാപിച്ചാൽ വീട് പൂർണ്ണമായും തകരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ രണ്ട് സഹോദരിമാർ മാത്രമാണ് താമസിക്കുന്നത്.

സംഭവം അറിഞ്ഞയുടൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ സതീശൻ ഒന്തത്ത്, ടി. പ്രകാശൻ, ടി.കെ. രഞ്ജിത്ത് കുമാർ, രാമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇവരുടെ നിർദ്ദേശപ്രകാരം നാട്ടുകാരുടെ സഹായത്തോടെ വീട്ടിലുള്ളവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369954/a-household-well-collapsed-in-edacheri)