---
title: "നാദാപുരം കക്കംവള്ളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ആർക്കും പരിക്കുകളില്ല "
english_title: "A car that went out of control crashed into a shop at Kakkamvalli, Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369993/a-car-that-went-out-of-control-crashed-into-a-shop-at-kakkamvalli-nadapuram"
published_at: "2026-07-02T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a464f22dd0e3_rfgthyjufd.jpg"
keywords: ["Latest News", "Nadapuram", "Accident", "Kakkamvalli"]
---

# നാദാപുരം കക്കംവള്ളിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ആർക്കും പരിക്കുകളില്ല 

> **Lead Summary:** **നാദാപുരം: [ **നാദാപുരത്ത്** **കനത്ത മഴയിൽ റോഡിൽ നിന്ന് തെന്നിമാറിയ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. കക്കംവള്ളിയിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്.

## Article Content

**നാദാപുരം: [ **നാദാപുരത്ത്** **കനത്ത മഴയിൽ റോഡിൽ നിന്ന് തെന്നിമാറിയ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. കക്കംവള്ളിയിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്.

അപകടത്തിന്റെ ആഘാതത്തിൽ കടയുടെ മതിലിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. അപകട സമയത്ത് കാറിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഭാഗ്യവശാൽ, വലിയ പരിക്കുകളില്ലാതെ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിനും കടയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369993/a-car-that-went-out-of-control-crashed-into-a-shop-at-kakkamvalli-nadapuram)