---
title: "കർഷകരിലേക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളുമായി തൂണേരി കൃഷിഭവന്റെ ഞാറ്റുവേല ചന്ത"
english_title: " 'Njattuvela' market and a farmers' meet were held at Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370015/njattuvela-market-and-a-farmers-meet-were-held-at-thooneri"
published_at: "2026-07-02T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a467c0cb15b0_thuneri.jpg"
keywords: ["Latest News", "Thooneri", "Njattuvela", "Market"]
---

# കർഷകരിലേക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളുമായി തൂണേരി കൃഷിഭവന്റെ ഞാറ്റുവേല ചന്ത

> **Lead Summary:** **തൂണേരി: ** തൂണേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും നടത്തി.തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

## Article Content

**തൂണേരി: ** തൂണേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും നടത്തി.തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

കർഷക ചന്ത വഴി ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. പ്രസ്തുത പരിപാടിയിൽ, തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ എ പി അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എം സമീർ, വാർഡ് മെമ്പർമാരായ, കെ പി സി തങ്ങൾ, പി രാമചന്ദ്രൻ മാസ്റ്റർ എന്നിവരും, കൃഷി ഓഫീസർ അപർണ കെ ഗോകുൽ, കൃഷി അസിസ്റ്റൻറ് മാരായ ദിവ്യ എസ് കെ, ബീന കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370015/njattuvela-market-and-a-farmers-meet-were-held-at-thooneri)