---
title: "'വിജയോത്സവം 26'; എടച്ചേരി പഞ്ചായത്തിൽ ഉന്നത വിജയികളെ ആദരിക്കുന്നു, രജിസ്ട്രേഷൻ ജൂലൈ 5 വരെ"
english_title: "vijayotsavam 26 in Edacheri Panchayat "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370106/vijayotsavam-26-in-edacheri-panchayat"
published_at: "2026-07-03T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474f3725fbc_7.jpg"
keywords: ["Latest News", "Edacheri", "Vijayotsavam 26", "Registration"]
---

# 'വിജയോത്സവം 26'; എടച്ചേരി പഞ്ചായത്തിൽ ഉന്നത വിജയികളെ ആദരിക്കുന്നു, രജിസ്ട്രേഷൻ ജൂലൈ 5 വരെ

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'വിജയോത്സവം 26' സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പഞ്ചായത്ത് ആദരിക്കുന്നത്.

## Article Content

**എടച്ചേരി: [ **എടച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'വിജയോത്സവം 26' സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പഞ്ചായത്ത് ആദരിക്കുന്നത്.

ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. പരിപാടിയുടെ നടത്തിപ്പിനായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ 100 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട് .

പഞ്ചായത്ത് പ്രസിഡന്റ് ടി. വി. ഗോപാലൻ മാസ്റ്റർ ചെയർമാനായും, ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിന്ധു ജയരാജൻ കൺവീനറായും, പി. കെ. കുഞ്ഞിരാമൻ ട്രഷററായും കമ്മിറ്റി നിലവിൽ വന്നു. ടി. പി. പുരുഷു, അശ്വിനി കെ. പി., സലീന കെ. പി. എന്നിവർ വൈസ് ചെയർമാൻമാരും, ടി. അനിൽ കുമാർ, രമേഷ് ബാബു (എച്ച്.എം), എ. ഡാനിയ എന്നിവരാണ് ജോയിന്റ് കൺവീനർമാർ.

അർഹരായ മുഴുവൻ വിജയികളും ഗൂഗിൾ ഫോം വഴി ജൂലൈ 5-ന് വൈകുന്നേരം 4 മണിക്ക് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370106/vijayotsavam-26-in-edacheri-panchayat)