---
title: "കോൺഗ്രസ് നേതാവ് പി. ശ്രീനിവാസന്റെ ഒമ്പതാം ചരമദിനം; തൂണേരി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു "
english_title: "Death anniversary of Congress leader P. Sreenivasan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370109/death-anniversary-of-congress-leader-p-sreenivasan"
published_at: "2026-07-03T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47523807d21_8.jpg"
keywords: ["Latest News", "Thuneri", "Death Anniversary", "Congress Leader P. Sreenivasan"]
---

# കോൺഗ്രസ് നേതാവ് പി. ശ്രീനിവാസന്റെ ഒമ്പതാം ചരമദിനം; തൂണേരി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു 

> **Lead Summary:** **തൂണേരി:[ **കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അന്തരിച്ച പി. ശ്രീനിവാസന്റെ ഒമ്പതാം ചരമദിനം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

## Article Content

**തൂണേരി:[ **കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന അന്തരിച്ച പി. ശ്രീനിവാസന്റെ ഒമ്പതാം ചരമദിനം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശോകൻ തൂണേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. ശ്രീനിവാസന്റെ രാഷ്ട്രീയ ജീവിതത്തെയും പാർട്ടിക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും പ്രസംഗകർ അനുസ്മരിച്ചു.

ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, മോഹനൻ പാറക്കടവ്, പി.കെ. ദാമു, അഡ്വ. കെ.എം. രഘുനാഥ്, രവിഷ് വളയം, തുണ്ടിയിൽ മൂസ ഹാജി, പി. രാമചന്ദ്രൻ, സുമിത, പി.പി. സുരേഷ് കുമാർ, രജീഷ് വി.കെ, ഫസൽ മാട്ടാൻ, ജസീർ ടി.പി, സുധ എ.പി, സജീവൻ കുറ്റിയിൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370109/death-anniversary-of-congress-leader-p-sreenivasan)