---
title: "എടച്ചേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും; 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കം"
english_title: "'Onathinu Oru Muram Pachakkari' (A Basket of Vegetables for Onam) scheme launched in Edacheri."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370154/onathinu-oru-muram-pachakkari-a-basket-of-vegetables-for-onam-scheme-launched-in-edacheri"
published_at: "2026-07-03T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47716942b0e_13.jpg"
keywords: ["Latest News", "Edacheri", "'Vegetable' Project Launched"]
---

# എടച്ചേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും; 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കം

> **Lead Summary:** **എടച്ചേരി: [** എടച്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക സഭയും ഞാറ്റുവേല ചന്തയും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കളുടെ വിതരണവും ചടങ്ങിൽ നടന്നു.

## Article Content

**എടച്ചേരി: [** എടച്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക സഭയും ഞാറ്റുവേല ചന്തയും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കളുടെ വിതരണവും ചടങ്ങിൽ നടന്നു.

വാർഡ് മെമ്പർ ടി.കെ. ബാബു (മോട്ടി) അധ്യക്ഷനായി. പരിപാടിയിൽ കൃഷി ഓഫിസർ ജിൻസി, കൃഷി അസിസ്റ്റന്റ് സുജേഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി മേഖലയിലെ പുത്തൻ ആശയങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിനും കാർഷികോൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുമുള്ള അവസരം കൂടിയാണ് ഈ ചന്തയൊരുക്കിയത്. നിരവധി കർഷകർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370154/onathinu-oru-muram-pachakkari-a-basket-of-vegetables-for-onam-scheme-launched-in-edacheri)