---
title: "കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം"
english_title: "An old building collapsed in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370178/an-old-building-collapsed-in-kallachi"
published_at: "2026-07-03T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a477ff4e2d82_17.jpg"
keywords: ["Latest News", "Kallachi", "Old Building Collapsed"]
---

# കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **നാദാപുരം:[ **[ ]കനത്ത മഴയെത്തുടർന്ന് കല്ലാച്ചി ടൗണിൽ പഴക്കമേറിയ കെട്ടിടം തകർന്നു വീണു. പഴയ മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഏറെ കാലപ്പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ രാവിലെ തകർന്നത്. ഈ കെട്ടിടം ഉൾപ്പെടെ കല്ലാച്ചി ടൗണിലെ ചില പഴയ കെട്ടിടങ്ങൾ വലിയ അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാർ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

## Article Content

**നാദാപുരം:[ **[ ]കനത്ത മഴയെത്തുടർന്ന് കല്ലാച്ചി ടൗണിൽ പഴക്കമേറിയ കെട്ടിടം തകർന്നു വീണു. പഴയ മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഏറെ കാലപ്പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ രാവിലെ തകർന്നത്. ഈ കെട്ടിടം ഉൾപ്പെടെ കല്ലാച്ചി ടൗണിലെ ചില പഴയ കെട്ടിടങ്ങൾ വലിയ അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാർ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കനത്ത മഴയായിരുന്നതിനാൽ കെട്ടിടം തകരുന്ന സമയത്ത് റോഡിൽ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ടൗണിലെ ഇത്തരം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്കെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370178/an-old-building-collapsed-in-kallachi)