---
title: "ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു "
english_title: "Couple from Kallachi injured after goods vehicle hits their scooter."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370206/couple-from-kallachi-injured-after-goods-vehicle-hits-their-scooter"
published_at: "2026-07-03T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46065385fd4_6a41e5c250526_accident.jpg"
keywords: ["Latest News", "Kallachi", "Accident", "Police Case"]
---

# ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു 

> **Lead Summary:** **കല്ലാച്ചി:[ **അശ്രദ്ധമായി ഓടിച്ചു വന്ന ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു. കല്ലാച്ചി പരോലമ്മയിൽ ചന്ദ്രനും ഭാര്യക്കുമാണ് പരിക്കേറ്റത്. ജൂൺ 30-ന് വൈകുന്നേരം 4.30-ഓടെ വട്ടോളി ടൗണിലാണ് സംഭവം. കുറ്റ്യാടിയിൽ നിന്ന് കല്ലാച്ചിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു രണ്ടുപേരും.

## Article Content

**കല്ലാച്ചി:[ **അശ്രദ്ധമായി ഓടിച്ചു വന്ന ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു. കല്ലാച്ചി പരോലമ്മയിൽ ചന്ദ്രനും ഭാര്യക്കുമാണ് പരിക്കേറ്റത്. ജൂൺ 30-ന് വൈകുന്നേരം 4.30-ഓടെ വട്ടോളി ടൗണിലാണ് സംഭവം. കുറ്റ്യാടിയിൽ നിന്ന് കല്ലാച്ചിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു രണ്ടുപേരും.

ഇവർ സഞ്ചരിച്ചിരുന്ന KL 18 V 6895 നമ്പർ സ്കൂട്ടറിന് പിന്നിൽ, അതേ ദിശയിൽ അതിവേഗത്തിലും അശ്രദ്ധമായും വന്ന KL 18 Y 9578 നമ്പർ ഗുഡ്സ് വണ്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീണു.

അപകടത്തിൽ ചന്ദ്രന് ഇടതു കൈവിരലിനും, ഭാര്യയുടെ വലതു കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370206/couple-from-kallachi-injured-after-goods-vehicle-hits-their-scooter)