---
title: "എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു"
english_title: "Distribution of E.V. Kumaran Memorial Cash Award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370220/distribution-of-ev-kumaran-memorial-cash-award"
published_at: "2026-07-03T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a479a80e570a_24.jpg"
keywords: ["Latest News", "Edacheri", "E.V. Kumaran Memorial Cash Award"]
---

# എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു

> **Lead Summary:** **എടച്ചേരി: [**[ ]പ്രമുഖ സഹകാരിയും മുൻ എംഎൽഎയുമായിരുന്ന ഇ.വി. കുമാരന്റെ സ്മരണാർത്ഥം എടച്ചേരി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ വിതരണം ചെയ്തു.

## Article Content

**എടച്ചേരി: [**[ ]പ്രമുഖ സഹകാരിയും മുൻ എംഎൽഎയുമായിരുന്ന ഇ.വി. കുമാരന്റെ സ്മരണാർത്ഥം എടച്ചേരി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ വിതരണം ചെയ്തു.

ബാങ്ക് പ്രസിഡന്റ് എം.എം. അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ, യു.പി. മൂസ്സ, സുരേന്ദ്രൻ മാസ്റ്റർ കളത്തിൽ, ഇ.കെ. സജിത്ത് കുമാർ, രാജീവ് വള്ളിൽ, സി.കെ. ദിനേശൻ എന്നിവർ ആശംസകളർപ്പിച്ചു. ബാങ്ക് സെക്രട്ടറി നിധീഷ് ഒ.പി. സ്വാഗതവും വൈസ് പ്രസിഡന്റ് ടി.പി. പുരുഷു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370220/distribution-of-ev-kumaran-memorial-cash-award)