---
title: "പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്"
english_title: "Artificial Intelligence Course at Puliyavu National College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370232/artificial-intelligence-course-at-puliyavu-national-college"
published_at: "2026-07-03T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47a2194a30f_27.jpg"
keywords: ["Latest News", "Nadapuram", "Artificial Intelligence Course", "Puliyavu National College"]
---

# പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

> **Lead Summary:** **നാദാപുരം:[ **പുളിയാവ് നാഷണൽ കോളേജിൽ രണ്ട് നവീന കോഴ്‌സുകൾ ആരംഭിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെയും കോഴിക്കോട് സർവ്വകലാശാലയുടെയും അനുമതിയായി. ബി.എസ്.സി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഓണേഴ്‌സും ബാച്ചിലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെൻറ് ഓണേഴ്‌സ് ബിരുദങ്ങളാണ് ഈ വർഷം ആരംഭിക്കുക.

## Article Content

**നാദാപുരം:[ **പുളിയാവ് നാഷണൽ കോളേജിൽ രണ്ട് നവീന കോഴ്‌സുകൾ ആരംഭിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെയും കോഴിക്കോട് സർവ്വകലാശാലയുടെയും അനുമതിയായി. ബി.എസ്.സി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഓണേഴ്‌സും ബാച്ചിലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെൻറ് ഓണേഴ്‌സ് ബിരുദങ്ങളാണ് ഈ വർഷം ആരംഭിക്കുക.

നേരത്തെ കാലിക്കറ്റ് സർവ്വകലാശാല ഉപസമിതി ഈ രണ്ടു കോഴ്‌സുകളും ശുപാർശ ചെയ്ത‌ിരുന്നു. പ്രസ്‌തുത കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷൻ ഉടൻ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് മാനേജ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഈ രണ്ട് കോഴ്‌സുകൾക്കും അനുയോജ്യമായ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് ചെയർമാൻ വയലോളി അബ്‌ദുള്ള അറിയിച്ചു.

പ്രിൻസിപ്പൽ നമ്പർ : 9447342230

ഓഫീസ് നമ്പർ : 9562991077, 9946160408

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370232/artificial-intelligence-course-at-puliyavu-national-college)