---
title: "എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു"
english_title: "'Excellencia-3' Study Camp and Public Meeting of the MSF Elayadam Branch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370235/excellencia-3-study-camp-and-public-meeting-of-the-msf-elayadam-branch"
published_at: "2026-07-03T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47a4ae3ea03_zzzzzzzzz.jpg"
keywords: ["Latest News", "Purameri", "Excellencia-3", "Study Camp and Public Meeting"]
---

# എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

> **Lead Summary:** **പുറമേരി: [**[ ]എളയടം എം.എസ്.എഫ് ശാഖ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പും പൊതുസമ്മേളനവുമായ 'എക്സലൻഷ്യ-3' വിപുലമായ പരിപാടികളോടെ സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന ടാലന്റ് എക്സാമിന് മുഹമ്മദ് മാസ്റ്റർ കീഴ്പാട്ട് നേതൃത്വം നൽകി. കരിയർ ടോക്ക്, പ്രസംഗ പരിശീലന ക്ലാസ്, തൂഫാൻ ഐക്യദാർഢ്യ സംഗമം എന്നിവ കെ.കെ. മുനീർ മാസ്റ്റർ, അനീസ് മുഹമ്മദ്, നാദാപുരം എ.എസ്.ഐ. പ്രകാശൻ പറോളി എന്നിവർ നയിച്ചു.

## Article Content

**പുറമേരി: [**[ ]എളയടം എം.എസ്.എഫ് ശാഖ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പും പൊതുസമ്മേളനവുമായ 'എക്സലൻഷ്യ-3' വിപുലമായ പരിപാടികളോടെ സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന ടാലന്റ് എക്സാമിന് മുഹമ്മദ് മാസ്റ്റർ കീഴ്പാട്ട് നേതൃത്വം നൽകി. കരിയർ ടോക്ക്, പ്രസംഗ പരിശീലന ക്ലാസ്, തൂഫാൻ ഐക്യദാർഢ്യ സംഗമം എന്നിവ കെ.കെ. മുനീർ മാസ്റ്റർ, അനീസ് മുഹമ്മദ്, നാദാപുരം എ.എസ്.ഐ. പ്രകാശൻ പറോളി എന്നിവർ നയിച്ചു.

നജീബ് വി.പി. ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സിനാൻ ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സിദ്ധീക് അലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി. മുനീർ മാസ്റ്റർ, ഷംസു മഠത്തിൽ, പോക്കർ ഹാജി കെ.കെ., കുഞ്ഞബ്ദുള്ള നീലഞ്ചേരിക്കണ്ടി, ഹക്കീം കെ.കെ., ബഷീർ കെ.കെ., എ.കെ. ഷബീർ, സുബൈർ പെരുമുണ്ടശ്ശേരി, റഫീക് വി.കെ., റമീസ് വി.കെ., നജീബ് കെ.പി., നസീമ വി.കെ., അർഷാദ് വി.പി., അദ്നാൻ എം., റാദിൻ വി.കെ. എന്നിവർ പ്രസംഗിച്ചു.

ടാലന്റ് എക്സാമിൽ ആദ്യ 12 സ്ഥാനങ്ങൾ നേടിയവർക്കുള്ള ക്യാഷ് അവാർഡ് വി.എം. റഷാദ്, സിനാൻ കല്ലുംപുറം എന്നിവർ വിതരണം ചെയ്തു. അഭിഷാം നൗഷിക് വി. സ്വാഗതവും നാസിം എം. നന്ദിയും പറഞ്ഞു.

പിന്നീട് നടന്ന അനുമോദന സംഗമം പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സുഹൈൽ സലാം അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്രസ പൊതുപരീക്ഷകൾ, എൽ.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ആദരിച്ചു.

വാർഡ് മെമ്പർ എൻ.കെ. ആലിമത്ത്, മൻസൂർ എടവലത്ത്, മജീദ് കപ്ലിക്കണ്ടി, ഇല്യാസ് കെ., സിനാൻ വി.പി., നാജിൽ എ.കെ. എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370235/excellencia-3-study-camp-and-public-meeting-of-the-msf-elayadam-branch)