---
title: "രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി  കോളജിൽ"
english_title: "Junior IAS Convocation at MET College on Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370266/junior-ias-convocation-at-met-college-on-sunday-"
published_at: "2026-07-03T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47da99aef4a_nadapuram1.jpg"
keywords: ["Latest News", "Junior IAS Convocation", "MET College"]
---

# രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി  കോളജിൽ

> **Lead Summary:** **നാദാപുരം: ** ടൈം നാദാപുരവും എം.ഇ.ടി കോളേജും പെരിന്തൽമണ്ണ ക്രിയ സിവിൽ സർവീസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ 2025-26 അധ്യയന വർഷത്തെ ജൂനിയർ ഐ.എ.എസ് ലെവൽ-1 ബാച്ചിന്റെ കോൺവൊക്കേഷൻ ഞായറാഴ്ച നടക്കും.

## Article Content

**നാദാപുരം: ** ടൈം നാദാപുരവും എം.ഇ.ടി കോളേജും പെരിന്തൽമണ്ണ ക്രിയ സിവിൽ സർവീസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ 2025-26 അധ്യയന വർഷത്തെ ജൂനിയർ ഐ.എ.എസ് ലെവൽ-1 ബാച്ചിന്റെ കോൺവൊക്കേഷൻ ഞായറാഴ്ച നടക്കും.

രാവിലെ 9.30-ന് എം.ഇ.ടി കോളജിൽ നടക്കുന്ന ചടങ്ങ് കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിവിൽ സർവീസ് മെന്റർ മുഹമ്മദ് അഷ്മിൽ ഷാ മുഖ്യപ്രഭാഷണം നടത്തും.

**

അതോടൊപ്പം, 2026-27 അധ്യയന വർഷത്തെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷനും ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 7 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾക്ക് പുറമെ കുന്നുമ്മൽ, പുറമേരി പഞ്ചായത്തുകളിലെ ഏഴും എട്ടും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം.

പ്രവേശന പരീക്ഷ ജൂലൈ 12-ന് രാവിലെ 10ന് എം.ഇ.ടി കോളജിൽ നടക്കും. വിദ്യാർഥികളിൽ നേതൃത്വപാടവം, വ്യക്തിത്വ വികസനം, മത്സരപരീക്ഷാ മികവ് എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയും സിവിൽ സർവീസ് മേഖലയിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 94962 05056.**

വാർത്താസമ്മേളനത്തിൽ എം.ഇ.ടി ചെയർമാൻ യൂനുസ് ഹസൻ, നടുക്കണ്ടി നാസർ, കരയത്ത് അലി, കരയത്ത് നാസർ, സിവിൽ സർവീസ് അക്കാദമി കോഡിനേറ്റർ എൻ.കെ സലീം, ടൈം കൺവീനർ അസീസ് വാണിമേൽ, ട്രഷറർ മുഹമ്മദ് പേരോട്, സി.വി ഫാസിൽ, റഊഫ് പേരോട് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370266/junior-ias-convocation-at-met-college-on-sunday-)