---
title: "ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു"
english_title: "Nine-year-old boy critically injured after being hit by a scooter in Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370349/nine-year-old-boy-critically-injured-after-being-hit-by-a-scooter-in-nadapuram"
published_at: "2026-07-04T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46065385fd4_6a41e5c250526_accident.jpg"
keywords: ["Latest News", "Chekkyadu", "Bike Accident", "Police Case"]
---

# ചെക്യാട് സ്കൂട്ടറിടിച്ച് ഒൻപതുവയസ്സുകാരന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

> **Lead Summary:** **ചെക്യാട്:[ **റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒൻപതുവയസ്സുകാരന് സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വളയം പോലീസ് കേസെടുത്തു. ചെക്യാട് സ്വദേശി ആമീൻ ആണ് അപകടത്തിൽപ്പെട്ടത്. ജൂൺ 11-ന് രാവിലെ 8.40-ഓടെ ചെക്യാട് പുളിയാവ് റോഡ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.

## Article Content

**ചെക്യാട്:[ **റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒൻപതുവയസ്സുകാരന് സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വളയം പോലീസ് കേസെടുത്തു. ചെക്യാട് സ്വദേശി ആമീൻ ആണ് അപകടത്തിൽപ്പെട്ടത്. ജൂൺ 11-ന് രാവിലെ 8.40-ഓടെ ചെക്യാട് പുളിയാവ് റോഡ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.

മദ്രസ കഴിഞ്ഞ് വട്ടച്ചൻകാവിലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ആമീൻ. ഇതിനിടെ തെരുവുനായ്ക്കൾ കുരച്ചുചാടിയതിനെത്തുടർന്ന് ഭയന്ന കുട്ടി വീടിന് സമീപത്തെ വഴിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ഈ സമയത്ത് പാറക്കടവ് ഭാഗത്തുനിന്ന് അമിതവേഗതയിലും അശ്രദ്ധമായും വന്ന സ്‌കൂട്ടർ കുട്ടിയെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ഇടതുകാലിന്റെ കാൽമുട്ടിന് താഴെ എല്ല് ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടകരമായ രീതിയിൽ വാഹനമോടിച്ച സ്‌കൂട്ടർ യാത്രികനെതിരെ  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370349/nine-year-old-boy-critically-injured-after-being-hit-by-a-scooter-in-nadapuram)