---
title: "കെ. ദാമോദരനെ അനുസ്മരിച്ച് എടച്ചേരി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം"
english_title: "K. Damodaran Commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370357/k-damodaran-commemoration"
published_at: "2026-07-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48a50053e89_8.jpg"
keywords: ["Latest News", "Edacheri", "K. Damodaran Commemoration"]
---

# കെ. ദാമോദരനെ അനുസ്മരിച്ച് എടച്ചേരി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം

> **Lead Summary:** **എടച്ചേരി: [ **കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന കെ. ദാമോദരന്റെ സ്മരണാർത്ഥം വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ. ദാമോദരന്റെ ജീവിതവും സംഭാവനകളും വിവരിച്ചുകൊണ്ട് വി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**എടച്ചേരി: [ **കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന കെ. ദാമോദരന്റെ സ്മരണാർത്ഥം വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ. ദാമോദരന്റെ ജീവിതവും സംഭാവനകളും വിവരിച്ചുകൊണ്ട് വി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.ടി.കെ. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയിലെ മുതിർന്ന അംഗങ്ങളും പ്രവർത്തകരും സംസാരിച്ചു. കണ്ണോത്ത് കൃഷ്ണൻ, നടുക്കുനി ബാലൻ, കെ. ഹരീന്ദ്രൻ, രാധാകൃഷ്ണൻ കാക്കന്നൂർ, വേണു പി.പി., രാധാകൃഷ്ണൻ എടച്ചേരി, ഹരിഹരൻ നമ്പൂതിരി, പി. രാമചന്ദ്രൻ, സാവിത്രി ഏ.കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിപാടിയുടെ അവസാനം സുനിൽ വി.കെ. നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370357/k-damodaran-commemoration)