---
title: "'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം'; വാണിമേലിൽ പച്ചക്കറി നടീൽ ഉത്സവത്തിന് തുടക്കം"
english_title: "Vegetable planting festival at Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370361/Vegetable-planting-festival-at-Vanimel"
published_at: "2026-07-04T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48a84e4e5e0_9.jpg"
keywords: ["Latest News", "Vanimel", "Vegetable planting festival"]
---

# 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം'; വാണിമേലിൽ പച്ചക്കറി നടീൽ ഉത്സവത്തിന് തുടക്കം

> **Lead Summary:** വാണിമേൽ:** [ **ഓണക്കാലത്തേക്കുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' നടീൽ ഉത്സവം നടന്നു. സ്ഥിരംസമിതി ചെയർമാൻ കെ.പി. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ:** [ **ഓണക്കാലത്തേക്കുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' നടീൽ ഉത്സവം നടന്നു. സ്ഥിരംസമിതി ചെയർമാൻ കെ.പി. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ ഓരോ വാർഡിലും മൂന്ന് വീതം ഗ്രൂപ്പുകളായി തിരിഞ്ഞ്, ആകെ 54 ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. പ്രാദേശികമായി വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ചടങ്ങിൽ പഞ്ചായത്തംഗം ടി.കെ. വിജീഷ് അധ്യക്ഷത വഹിച്ചു. തുണേരി ബ്ലോക്ക് കൃഷി ഡയറക്ടർ വിദ്യ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ അഥീന, സി.കെ. ജലീൽ, കൃഷി അസിസ്റ്റന്റ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

**[
](http://(nadapuram.truevisionnews.com))**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370361/Vegetable-planting-festival-at-Vanimel)