---
title: "സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Poosarimukku inaugurated the road at Valiyaveetil "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370458/poosarimukku-inaugurated-the-road-at-valiyaveetil"
published_at: "2026-07-04T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48eeb08aff9_sadcas1.jpg"
keywords: ["Latest news", "Valiyaveetil  road", "Poosarimukku", "Nadapuram"]
---

# സ്വപ്നം യാഥാർത്ഥ്യം; പൂശാരിമുക്ക് വലിയവീട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം: **[** നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഒമ്പതാം വാർഡിലെ പൂശാരി മുക്ക് വലിയവീട്ടിൽ റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി ആർ ആയിഷ ഗഫൂർ അധ്യക്ഷയായി.

## Article Content

നാദാപുരം: **[** നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഒമ്പതാം വാർഡിലെ പൂശാരി മുക്ക് വലിയവീട്ടിൽ റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി ആർ ആയിഷ ഗഫൂർ അധ്യക്ഷയായി.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ:കെ എം രഘുനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ റംല ടീച്ചർ,പി വി ജയലക്ഷ്മി ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സവിത കെ ടി കെ,സൗമ്യ എൻ ടി,വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ എം സി സുബൈർ,എ ദിലീപ് കുമാർ,വി മൊയ്തു, നന്തോത്ത് മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു.ഏറെക്കലമായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370458/poosarimukku-inaugurated-the-road-at-valiyaveetil)