---
title: "ഇടത് , വലത് മുന്നണി മദ്യമാഫിയക്ക് കീഴടങ്ങി -എം മോഹനൻ മാസ്റ്റർ"
english_title: "Left and Right Fronts have surrendered to the liquor mafia – M. Mohanan Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370493/left-and-right-fronts-have-surrendered-to-the-liquor-mafia-m-mohanan-master"
published_at: "2026-07-04T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a492804af3cd_m_mohanan.jpg"
keywords: ["Latest News", "UDF", "LDF", "BJP", "M Mohanan Master", "Valayam"]
---

# ഇടത് , വലത് മുന്നണി മദ്യമാഫിയക്ക് കീഴടങ്ങി -എം മോഹനൻ മാസ്റ്റർ

> **Lead Summary:** **വളയം: **ഇടത് വലത് മുന്നണികൾ മദ്യമാഫിയക്ക് കീഴടങ്ങിയതായി ബി ജെപി മേഖല ജനറൽ സെക്രടറി എം മോഹനൻ മാസ്റ്റർ പറഞ്ഞു.

## Article Content

**വളയം: **ഇടത് വലത് മുന്നണികൾ മദ്യമാഫിയക്ക് കീഴടങ്ങിയതായി ബി ജെപി മേഖല ജനറൽ സെക്രടറി എം മോഹനൻ മാസ്റ്റർ പറഞ്ഞു.

പണ്ഡിറ്റ് ദിൻ ദയാൽ ഉപാധ്യാ പ്രശീക്ഷൺ മഹാദിയാൻ്റെ ഭാഗമായി വളയം സരസ്വതി വിദ്യാനികേതനിൽ നടന്ന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യലോബികളിൽ നിന്ന് എത്ര കിട്ടി എന്നതാണ് ഇരുമുന്നണികളിലേയും തർക്കമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മത്തത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ആർ പി ബിനിഷ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി ആർ പ്രഫുൽ കഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ബി ജെ പി ജില്ല ജനറൽ സെക്രട്ടറി അഡ്വ: കെ ദിലീപ്. ജില്ല ട്രഷർ സി പി വിവിൻ ചന്ദ്രൻ. രഖിലേഷ് അഴിയൂർ, കെ കെ രഞ്ജിത്ത്, കെ.ടി പവിത്രൻ,ടി കെ പ്രഭാകരൻ മാസ്റ്റർ സി എച്ച് രജനീഷ് സി ബാബു, സി ടി കെ ബാബു , കെ.ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ തുടർന്ന ശിബിരം വൈകുന്നേരം അഞ്ച് മണിക്ക് സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370493/left-and-right-fronts-have-surrendered-to-the-liquor-mafia-m-mohanan-master)