---
title: "ദേശീയ വൈദ്യുതി സുരക്ഷാ വാരം; എടച്ചേരിയിൽ കെഎസ്ഇബി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു"
english_title: "KSEB organized an awareness rally in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370551/kseb-organized-an-awareness-rally-in-edachery-new"
published_at: "2026-07-05T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49e4259c48a_sfcas.jpg"
keywords: ["Latest news", "Edachery", "KSEB"]
---

# ദേശീയ വൈദ്യുതി സുരക്ഷാ വാരം; എടച്ചേരിയിൽ കെഎസ്ഇബി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: **[**ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നാദാപുരം സബ് ഡിവിഷന്റെ കീഴിലുള്ള എടച്ചേരി, തൂണേരി, നാദാപുരം, പാറക്കടവ്, പരപ്പുപാറ സെക്ഷൻ പരിധിയിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണറാലി സംഘടിപ്പിച്ചു.

## Article Content

നാദാപുരം: **[**ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നാദാപുരം സബ് ഡിവിഷന്റെ കീഴിലുള്ള എടച്ചേരി, തൂണേരി, നാദാപുരം, പാറക്കടവ്, പരപ്പുപാറ സെക്ഷൻ പരിധിയിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണറാലി സംഘടിപ്പിച്ചു.

പൊതുജനങ്ങളിൽ വൈദ്യുതി സുരക്ഷാ അവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണിത്. എടച്ചേരി ടൗണിൽ നടന്ന ചടങ്ങ് നാദാപുരം അസി. എക്സിക്യൂട്ടീവ് എൻജി നിയർ എസ് ആർ ഷൈൻ ഉദ്ഘാടനം ചെയ്തു. എടച്ചേരി സെക്ഷൻ അസി. എൻജിനിയർ ജംഷീദ്, ഓവർസിയർ വി കെ ശശി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370551/kseb-organized-an-awareness-rally-in-edachery-new)