---
title: "ജനകീയ പ്രതിഷേധം; കുമ്മങ്കോട് ഹെൽത്ത് സെന്റർ റോഡിൽ വാഴവെച്ചു പ്രതിഷേധം"
english_title: "Banana protest on Kummangod Health Center Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370624/banana-protest-on-kummangod-health-center-road"
published_at: "2026-07-05T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a41466ac02_ghcfgj.jpg"
keywords: ["Latest news", "Banana protest", "Kummangod Health Center Road"]
---

# ജനകീയ പ്രതിഷേധം; കുമ്മങ്കോട് ഹെൽത്ത് സെന്റർ റോഡിൽ വാഴവെച്ചു പ്രതിഷേധം

> **Lead Summary:** നാദാപുരം : **[** ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ കുമ്മങ്കോട് ഹെൽത്ത് സെന്റർ റോഡ് തകർന്നിട്ടും നവീകരണ പ്രവർത്തനങ്ങൾ ചെയ്യാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ ജനകീയ പ്രതിഷേധം ഇരമ്പി.

## Article Content

നാദാപുരം : **[** ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ കുമ്മങ്കോട് ഹെൽത്ത് സെന്റർ റോഡ് തകർന്നിട്ടും നവീകരണ പ്രവർത്തനങ്ങൾ ചെയ്യാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ ജനകീയ പ്രതിഷേധം ഇരമ്പി.

വിദ്യാർഥികൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് ആൾക്കാർ സഞ്ചരിക്കുന്ന കുമ്മങ്കോട് ഹെൽത്ത് സെന്റർ റോഡ് കാൽനടയാത്രക്ക് പോലും കഴിയാത്ത രീതിയിൽ തകർന്നിട്ടും അധികാരികൾ ആയതു നവീകരിക്കുന്നതിനായി യാതൊരു നടപടികളും സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ റോഡിൽ വാഴ വെച്ചുകൊണ്ട് പ്രതിഷേധിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ ഈ റോഡ് വഴി കടന്നുപോയ സ്കൂട്ടർ യാത്രികർ വീഴുകയും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. നാട്ടുകാർ പഞ്ചായത്ത് അധികാരികൾക്ക്‌ നിവേദനങ്ങൾ നൽകിയിട്ടു പോലും യാതൊരുവിധത്തിലുള്ള നവീകരണ പ്രവർത്തനങ്ങളും ഇവിടെ ചെയ്തിട്ടില്ല.

കുമ്മങ്കോട് ഹെൽത്ത് സെന്റർ, ഇളയിടം, പെരുമുണ്ടശ്ശേരി എന്നീ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ തകർന്നത് ഒരുപാട് പേരെ ബാധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370624/banana-protest-on-kummangod-health-center-road)