---
title: "ആദരവ് 2026; ചെക്യാട്  സഹകരണ ബാങ്ക് വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു"
english_title: "Chekyad Cooperative Bank honored talented students."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370628/chekyad-cooperative-bank-honored-talented-students"
published_at: "2026-07-05T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a5d4feb133_parakkadavu.jpg"
keywords: ["Latest News", "Chekyad Cooperative Bank", "Parakkadavu"]
---

# ആദരവ് 2026; ചെക്യാട്  സഹകരണ ബാങ്ക് വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു

> **Lead Summary:** പാറക്കടവ്: ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും എൽ എസ്. എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികളേയും അനുമോദിക്കുന്ന ആദരവ് 2026 പരിപാടി സംഘടിപ്പിച്ചു.

## Article Content

പാറക്കടവ്: ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും എൽ എസ്. എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികളേയും അനുമോദിക്കുന്ന ആദരവ് 2026 പരിപാടി സംഘടിപ്പിച്ചു.

പാറക്കടവിലെ ചെക്യാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷനായി.

ബാങ്ക് സെക്രട്ടറി കെ.ഷാനിഷ്കുമാർ, ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ.സി. റഷീദ് മാസ്റ്റർ, ഹെഡ് മാസ്റ്റർ സി.കെ. ഖാലിദ് മാസ്റ്റർ, പഞ്ചായത്തംഗം കെ.ബീജ, വി.കെ.ഭാസ്കരൻ, പി.വി. നാസർ, എം.കുഞ്ഞിരാമൻ, കെ. സ്മിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370628/chekyad-cooperative-bank-honored-talented-students)