---
title: "ലഹരി വിരുദ്ധ ജാഗ്രതാ വലയം; തൂഫാൻ തകിടം മറിക്കാൻ ശ്രമിക്കുന്നവരെ പോലീസ് കൈകാര്യം ചെയ്യും - കെ.എം അഭിജിത്ത് എം എൽ എ"
english_title: "Operation Toofan, MLA K.M. Abhijith, Anti-drug vigilance chain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370641/operation-toofan-mla-km-abhijith-anti-drug-vigilance-chain"
published_at: "2026-07-05T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a7422940f2_k_m_abhijith.jpg"
keywords: ["Latest News", "K M Abhijith", "Nadapuram", "Operation Toofan"]
---

# ലഹരി വിരുദ്ധ ജാഗ്രതാ വലയം; തൂഫാൻ തകിടം മറിക്കാൻ ശ്രമിക്കുന്നവരെ പോലീസ് കൈകാര്യം ചെയ്യും - കെ.എം അഭിജിത്ത് എം എൽ എ

> **Lead Summary:** **നാദാപുരം**: ഓപ്പറേഷൻ തൂഫാന് സർവ്വ മേഖലയിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത സ്വാഗതാർഹമാണെന്നും പദ്ധതിയെ തകിടം മറിക്കാൻ ശ്രമിക്കുന്നവരെ പോലീസ് കൈകാര്യം ചെയ്യുമെന്നും കെ.എം അഭിജിത്ത് എംഎൽഎ.

## Article Content

**നാദാപുരം**: ഓപ്പറേഷൻ തൂഫാന് സർവ്വ മേഖലയിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത സ്വാഗതാർഹമാണെന്നും പദ്ധതിയെ തകിടം മറിക്കാൻ ശ്രമിക്കുന്നവരെ പോലീസ് കൈകാര്യം ചെയ്യുമെന്നും കെ.എം അഭിജിത്ത് എംഎൽഎ.

സമസ്ത അടക്കമുള്ള സംഘടനകൾ തൂഫാനു പിന്തുണയുമായെത്തിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് നാദാപുരത്ത് സമസ്തയുടെ കീഴിലുള്ള ജാമിഅ ഹാശിമിയ്യ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഗ്രതാ വലയം ഉദ്ഘാടനം ചെയ്ത് എം.എൽ.എ പറഞ്ഞു.

ടി.ടി.കെ. ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് തങ്ങൾ ബാംഗ്ലൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത മുശാവറ അംഗം ശൈഖുനാ ബഷീർ അബ്ദുല്ല ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

എസ്.ഐ രതീഷ്കുമാർ, ഖാസി പി.കെ.അഹമ്മദ് ബാഖവി, ടി.വി.സി.അബ്ദുസമദ് ഫൈസി, പി.പി.അഷ്റഫ് മൗലവി, ടി.എം.വി.അബ്ദുൽ ഹമീദ്, സയ്യിദ് ഹമീദ് അൽ ഹൈദ്രൂസി, കോറോത്ത് അഹമ്മദ് ഹാജി, ഹാരിസ് റഹ്മാനി തിനൂർ, അബ്ദുൽ ഗഫൂർ ഫൈസി, എം.കെ.അഷ്റഫ്, കെ.എം.സമീർ, ടി.ടി.കെ.അമ്മദ് ഹാജി, ബഹാഉദ്ദീൻ റഹ്മാനി, ജമാൽ കല്ലാച്ചി, സി അബ്ദുൽ ഹമീദ് ദാരിമി, അബൂബക്കർ സിദ്ദീഖ് ദാരിമി, അബ്ദുൽ റഷീദ് റഹ്മാനി തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370641/operation-toofan-mla-km-abhijith-anti-drug-vigilance-chain)