---
title: "വാണിമേൽ പഞ്ചായത്ത് ഓഫീസ് ഫണ്ട് നിഷേധം: പ്രതിഷേധവുമായി കെ.എസ്.കെ.ടി.യു"
english_title: "KSKTU protests against the government's move to cut Vanimel Panchayat funds."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370736/ksktu-protests-against-the-governments-move-to-cut-vanimel-panchayat-funds"
published_at: "2026-07-06T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b50aaab0d4_uytr.jpg"
keywords: ["Latest News", "Vanimel", "Vanimel Panchayat Office Fund"]
---

# വാണിമേൽ പഞ്ചായത്ത് ഓഫീസ് ഫണ്ട് നിഷേധം: പ്രതിഷേധവുമായി കെ.എസ്.കെ.ടി.യു

> **Lead Summary:** **വാണിമേൽ: [ **പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. കെ.എസ്.കെ.ടി.യു വാണിമേൽ മേഖലാ സമ്മേളനമാണ് ഇക്കാര്യത്തിൽ ശക്തമായ പ്രമേയം പാസാക്കിയത്. മുൻ ഇടതു സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ബജറ്റിൽ നിന്ന് യു.ഡി.എഫ് സർക്കാർ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

## Article Content

**വാണിമേൽ: [ **പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. കെ.എസ്.കെ.ടി.യു വാണിമേൽ മേഖലാ സമ്മേളനമാണ് ഇക്കാര്യത്തിൽ ശക്തമായ പ്രമേയം പാസാക്കിയത്. മുൻ ഇടതു സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ബജറ്റിൽ നിന്ന് യു.ഡി.എഫ് സർക്കാർ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.പി. വസന്തകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി കെ.കെ. ദിനേശൻ, ഇ.വി. നാണു, ടി. പ്രദീപ് കുമാർ, എം.കെ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.

എൻ.പി.സി. കണാരനെ പ്രസിഡന്റായും കെ.പി. രാജനെ സെക്രട്ടറിയായും പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370736/ksktu-protests-against-the-governments-move-to-cut-vanimel-panchayat-funds)