---
title: "കക്കൂസ് മാലിന്യം; നീക്കുമെന്ന് ഉടമ, ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡിവൈഎഫ്ഐ "
english_title: "Septic waste dumped on the public road near the Valayam police station."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370769/septic-waste-dumped-on-the-public-road-near-the-valayam-police-station"
published_at: "2026-07-06T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b6fd6b0c5b_IUYHGTF.jpg"
keywords: ["Latest News", "Valayam", "Septic Waste Dumped", "DYFI"]
---

# കക്കൂസ് മാലിന്യം; നീക്കുമെന്ന് ഉടമ, ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡിവൈഎഫ്ഐ 

> **Lead Summary:** **വളയം: [**വളയം** **പൊലീസ് സ്റ്റേഷൻ പരിസരത്തെ പൊതു റോഡിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയ സംഭവത്തിൽ മാലിന്യം നീക്കുമെന്ന് കെട്ടിട ഉടമ, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ. വളയം ടൗണിലെ പൊലീസ് സ്റ്റേഷന് പിറകിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയെന്നാണ് പരാതി.

## Article Content

**വളയം: [**വളയം** **പൊലീസ് സ്റ്റേഷൻ പരിസരത്തെ പൊതു റോഡിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയ സംഭവത്തിൽ മാലിന്യം നീക്കുമെന്ന് കെട്ടിട ഉടമ, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ. വളയം ടൗണിലെ പൊലീസ് സ്റ്റേഷന് പിറകിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയെന്നാണ് പരാതി.

പ്രശ്നവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കളുമായും, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയുടെ ഭാഗമായി ഇന്ന് കുഴിയിലെ മാലിന്യം പൂർണമായി നീക്കുമെന്നും, താമസക്കാരെ ഒഴിപ്പിക്കും എന്നും കെട്ടിടം ഉടമ ഉറപ്പു നൽകി.

അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. ഡിവൈഎഫ്ഐ നേതാക്കളായ ശ്രിബിനേഷ്,രാഹുൽ കുമാർ, അസ്മിറ എന്നിവരും ആരോഗ്യ വിഭാഗം എച്ച്ഐമാരായ അതുൽ, സുദിന എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370769/septic-waste-dumped-on-the-public-road-near-the-valayam-police-station)