---
title: "ഇ കണ്ണൻ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു"
english_title: "E. Kannan's death anniversary was observed in a befitting manner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370840/e-kannans-death-anniversary-was-observed-in-a-befitting-manner"
published_at: "2026-07-06T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bc73ade899_E._Kannans_death_anniversary.jpg"
keywords: ["Latest News", "E Kannan Death Anniversary", "Iringannur"]
---

# ഇ കണ്ണൻ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ, കച്ചേരി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർണ്ണമായി പ്രവർത്തിക്കുകയും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന സി പി ഐ നേതാവ് ഇ കണ്ണൻ്റെ പതിനാറാമത് ചരമവാർഷിക ദിനം കച്ചേരിയിൽ സമുചിതമായി ആചരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ, കച്ചേരി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർണ്ണമായി പ്രവർത്തിക്കുകയും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന സി പി ഐ നേതാവ് ഇ കണ്ണൻ്റെ പതിനാറാമത് ചരമവാർഷിക ദിനം കച്ചേരിയിൽ സമുചിതമായി ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷം നടന്ന അനുസ്‌മരണ സമ്മേളനം സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.

എം പി വാസു അധ്യക്ഷത വഹിച്ചു സി സുരേന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി, ഷീമ വള്ളിൽ, സന്തോഷ് കക്കാട്ട്, രമേശൻ പുതുക്കുടി പ്രസംഗിച്ചു. പി കുഞ്ഞികണ്ണൻ പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370840/e-kannans-death-anniversary-was-observed-in-a-befitting-manner)