---
title: "റോഡല്ല, മരണക്കുഴികൾ; അരൂർ-തീക്കുനി റോഡിൽ യാത്രാ ദുരിതം, അറ്റകുറ്റപ്പണിയില്ലെങ്കിൽ ഓട്ടോ സർവീസ് നിർത്തിവയ്ക്കും"
english_title: "Travel Woes on Aroor-Theekkuni Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370910/travel-woes-on-aroor-theekkuni-road"
published_at: "2026-07-07T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c9352b26f7_gf.jpg"
keywords: ["Latest News", "Nadapuram", "Aroor", "Travel Woes"]
---

# റോഡല്ല, മരണക്കുഴികൾ; അരൂർ-തീക്കുനി റോഡിൽ യാത്രാ ദുരിതം, അറ്റകുറ്റപ്പണിയില്ലെങ്കിൽ ഓട്ടോ സർവീസ് നിർത്തിവയ്ക്കും

> **Lead Summary:** **അരൂർ:[ **കുളങ്ങരത്ത്-അരൂർ-തീക്കുനി റോഡിലെ കുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. റോഡ് നവീകരണ പ്രവൃത്തികൾ മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നത്.

## Article Content

**അരൂർ:[ **കുളങ്ങരത്ത്-അരൂർ-തീക്കുനി റോഡിലെ കുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. റോഡ് നവീകരണ പ്രവൃത്തികൾ മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നത്.

മഴക്കാലത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ റോഡ് ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡ്രെയിനേജ് പണികൾ പലയിടങ്ങളിലായി ആരംഭിച്ചെങ്കിലും അവ പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിന്റെ വേഗതയിൽ നടക്കുന്നതിനാൽ റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ, വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ കാണാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

നിരവധി പേർക്കാണ് ഇതിനകം പരിക്കേറ്റത്. റോഡ് പണി പൂർത്തിയാകുന്നത് വരെ അടിയന്തരമായി കുഴികൾ നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അറ്റകുറ്റപ്പണികൾ ഉടൻ നടത്തിയില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കുമെന്ന് ഓട്ടോ ഡ്രൈവർമാരും മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370910/travel-woes-on-aroor-theekkuni-road)