---
title: "കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു   "
english_title: "Elderly man seriously injured after being hit by a scooter in Kallachi."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370916/elderly-man-seriously-injured-after-being-hit-by-a-scooter-in-kallachi"
published_at: "2026-07-07T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46065385fd4_6a41e5c250526_accident.jpg"
keywords: ["Latest News", "Kallachi", "Accident"]
---

# കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു   

> **Lead Summary:** **കല്ലാച്ചി: [**അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ച സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്. കല്ലാച്ചി കുമ്മങ്ങോട് റോഡിൽ സർവീസ് സ്റ്റേഷന് മുൻവശത്താണ് അപകടം നടന്നത്. കല്ലാച്ചി സ്വദേശി പാലോലകാട്ടിൽ ശ്രീധരൻ ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കല്ലാച്ചി: [**അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ച സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്. കല്ലാച്ചി കുമ്മങ്ങോട് റോഡിൽ സർവീസ് സ്റ്റേഷന് മുൻവശത്താണ് അപകടം നടന്നത്. കല്ലാച്ചി സ്വദേശി പാലോലകാട്ടിൽ ശ്രീധരൻ ആണ് അപകടത്തിൽപ്പെട്ടത്.

കല്ലാച്ചി ടൗണിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് KL 18 AH 8540 നമ്പർ സ്കൂട്ടർ ശ്രീധരനെ ഇടിച്ചിട്ടത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം സംഭവിക്കാവുന്ന രീതിയിലും സ്കൂട്ടർ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശ്രീധരന്റെ വാരിയെല്ല് ഒടിയുകയും ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370916/elderly-man-seriously-injured-after-being-hit-by-a-scooter-in-kallachi)