---
title: "കരുതലിന് കൈയടി; എടച്ചേരിയിൽ വൈദ്യുതി ലൈനിലെ വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റി, നടപടിയുമായി കെ.എസ്.ഇ.ബി"
english_title: "Overgrown creepers on power lines were cleared in Edacheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370929/overgrown-creepers-on-power-lines-were-cleared-in-edacheri"
published_at: "2026-07-07T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ca392706d8_FCVG.jpg"
keywords: ["Latest News", "Edachery", "Overgrown Creepers On Power Lines", "KSEB Takes Action"]
---

# കരുതലിന് കൈയടി; എടച്ചേരിയിൽ വൈദ്യുതി ലൈനിലെ വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റി, നടപടിയുമായി കെ.എസ്.ഇ.ബി

> **Lead Summary:** **എടച്ചേരി:[ **വൈദ്യുത ലൈനുകളിൽ അപകട ഭീഷണി ഉയർത്തി പടർന്നുപിടിച്ച വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റി കെ.എസ്.ഇ.ബി. അധികൃതർ. ഉപഭോക്താക്കളുടെ പരാതികളിൽ ഉടൻ നടപടി സ്വീകരിക്കുന്ന അധികൃതരുടെ രീതിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

## Article Content

**എടച്ചേരി:[ **വൈദ്യുത ലൈനുകളിൽ അപകട ഭീഷണി ഉയർത്തി പടർന്നുപിടിച്ച വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റി കെ.എസ്.ഇ.ബി. അധികൃതർ. ഉപഭോക്താക്കളുടെ പരാതികളിൽ ഉടൻ നടപടി സ്വീകരിക്കുന്ന അധികൃതരുടെ രീതിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഉപഭോക്താക്കൾക്കായി കെ.എസ്.ഇ.ബി. രൂപീകരിച്ച ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് വള്ളിപ്പടർപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, എടച്ചേരി ചുണ്ടയിൽ റോഡിലെ ആലിശ്ശേരിയിലുള്ള ട്രാൻസ്ഫോർമറിന് മുകളിലെ വള്ളികൾ അടിയന്തരമായി വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കി. സമയബന്ധിതമായ ഈ ഇടപെടലിനെ നാട്ടുകാർ പ്രശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370929/overgrown-creepers-on-power-lines-were-cleared-in-edacheri)