---
title: "നാദാപുരത്തിന്റെ അഭിമാനമായി ജൂനിയർ ഐഎഎസ് ബാച്ച്; സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയവർക്ക് കോൺവെക്കേഷൻ"
english_title: "Junior IS Batch Convocation in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371043/junior-is-batch-convocation-in-nadapuram"
published_at: "2026-07-07T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d0e5110568_abhijith.jpg"
keywords: ["Latest News", "K M Abhijith", "Junior IS Batch Convocation", "Nadapuram", "MET"]
---

# നാദാപുരത്തിന്റെ അഭിമാനമായി ജൂനിയർ ഐഎഎസ് ബാച്ച്; സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയവർക്ക് കോൺവെക്കേഷൻ

> **Lead Summary:** നാദാപുരം: ടൈം നാദാപുരത്തിന്റെയും എംഇടി കോളേജിന്റെയും നേതൃത്വത്തിൽ നാദാപുരത്ത് ആരംഭിച്ച പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസ് സബ് സെൻ്ററിൻ്റെ ആദ്യ ജൂനിയർ ഐഎഎസ് ബാച്ച് ഒന്നാം ഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി.

## Article Content

നാദാപുരം: ടൈം നാദാപുരത്തിന്റെയും എംഇടി കോളേജിന്റെയും നേതൃത്വത്തിൽ നാദാപുരത്ത് ആരംഭിച്ച പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസ് സബ് സെൻ്ററിൻ്റെ ആദ്യ ജൂനിയർ ഐഎഎസ് ബാച്ച് ഒന്നാം ഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി.

കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന പരിശീലന പരിപാടി പൂർത്തീകരിച്ചവർക്കുള്ള കോൺവെക്കേഷൻ പ്രോഗ്രാം നാദാപുരം എംഎൽഎ കെ എം അഭിജിത് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

സർട്ടിഫിക്കറ്റുകളും മൊമെൻ്റോകളും എം എൽ എ വിതരണം ചെയ്തു. ടൈം നാദാപുരം ചെയർമാൻ ഇസ്മായിൽ പറമ്പത്ത് അധ്യക്ഷത വഹിച്ചു.

സെൻട്രൽ കസ്റ്റംസ് & ജി എസ് ടി സൂപ്രണ്ട് ഹാരിസ് നടുക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. സിജി ട്രെയിനർ സമീർ ഓണിയിൽ ഓറിയൻ്റേഷൻ ക്ലാസിന് നേതൃത്വം നൽകി.

ചടങ്ങിൽ എംഇടി കോളജ് ചെയർമാൻ യൂനുസ് ഹസ്സൻ, നാദാപുരം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് വി.വി. മുഹമ്മദലി , പെരിന്തൽമണ്ണ സെൻ്റർ സി ഇ ഒ അഡ്വ. മുഹമ്മദ് റോഷിൻ, എംഇടി ഡയരക്ടർ കരയത്ത് നാസർ ഹാജി ടൈം കൺവീനർ അസീസ് വി, ജൂനിയർ ഐ എ എസ് അക്കാദമിക് ചെയർമാൻ എസ്. മുഹമ്മദ് , ഇൻകം ടാക്സ് ഇൻസ്പെക്ടർ മുഹമ്മദ് സാലിഹ്, ടൈം ട്രഷറർ മുഹമ്മദ് പേരോട്,സി വി ഫാസിൽ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഐ എസ് സെൻ്റർ കോർഡിനേറ്റർ എൻ.കെ. അബ്ദുൽ സലീം മാസ്റ്റർ സ്വാഗതവും ഡോ. എം.കെ മുനീർ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371043/junior-is-batch-convocation-in-nadapuram)