---
title: "നാടിന്റെ വളർച്ചയ്ക്ക് പൊതുവിദ്യാഭ്യാസം അനിവാര്യമെന്ന് എം.എൽ.എ; ജാതിയേരി സ്കൂളിൽ പ്രൗഢമായ വിജയോത്സവം"
english_title: "The advancement of public education is the progress of the land, MLA K M Abhijith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371044/the-advancement-of-public-education-is-the-progress-of-the-land-mla-k-m-abhijith"
published_at: "2026-07-07T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d0f713b470_Abhijith1.jpg"
keywords: ["Latest News", "Nadapuram MLA K M Abhijith", "Nadapuram", "Jathiyeri MLP School"]
---

# നാടിന്റെ വളർച്ചയ്ക്ക് പൊതുവിദ്യാഭ്യാസം അനിവാര്യമെന്ന് എം.എൽ.എ; ജാതിയേരി സ്കൂളിൽ പ്രൗഢമായ വിജയോത്സവം

> **Lead Summary:** **നാദാപുരം : **പൊതു വിദ്യാഭ്യാസത്തിൻ്റെ പുരോഗതിയാണ് നാടിൻ്റെ പുരോഗതി എന്നും പൊതു വിദ്യഭ്യാസത്തെ ചേർത്തുപിടിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കെ. എം അഭിജിത്ത് എം എൽ എ ആവശ്യപ്പെട്ടു .

## Article Content

**നാദാപുരം : **പൊതു വിദ്യാഭ്യാസത്തിൻ്റെ പുരോഗതിയാണ് നാടിൻ്റെ പുരോഗതി എന്നും പൊതു വിദ്യഭ്യാസത്തെ ചേർത്തുപിടിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കെ. എം അഭിജിത്ത് എം എൽ എ ആവശ്യപ്പെട്ടു .

ജാതിയേരി എം എൽ പി സ്ക്കുൾ വിജയോത്സവം - 26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പി.ടി എ പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എച്ച് ഹമീദ് മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എച്ച് സനൂപ് , ബ്ലോക്ക് പഞ്ചായത്തംഗം സഫിയ വയലോളി, ചെക്യാട് പഞ്ചായത്ത് മെമ്പർ നസിയത്ത് മാമുണ്ടേരി, നാദാപുരം പഞ്ചായത്ത് മെമ്പർ ജുമൈലത്ത് ഇ യ്യങ്കോട്,അബ്ദുല്ല വയലോളി, എസ് പി എം തങ്ങൾ, എം ടി മൂസ ഹാജി, ടി കെ സൂപ്പി മാസ്റ്റർ, പി കെ അഹമ്മദ് ബാഖവി,എ പി നൗഷാദ്, ഹസീന റഷീദ് എരഞ്ഞോളി,ജാഫർ ആലായി, പി സി അസീസ്, ഇസ്മായിൽ പൊയിൽ, കണ്ണൻ കുനിയിൽ, അബൂബക്കർ ചെറുവത്ത്, റഫീഖ് കല്ലിൽ, സി വി താഹിറ ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ എ റഹീം സ്വാഗതവും ടി കെ കരീം മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371044/the-advancement-of-public-education-is-the-progress-of-the-land-mla-k-m-abhijith)