---
title: "പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു"
english_title: "Special Grama Sabha approved the beneficiary list for the PMAY-Gramin housing scheme in Nadapuram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371046/special-grama-sabha-approved-the-beneficiary-list-for-the-pmay-gramin-housing-scheme-in-nadapuram-panchayat"
published_at: "2026-07-07T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d11467ab21_vanimel.jpg"
keywords: ["Latest News", "PMAY-Gramin Housing Scheme", "Nadapuram Panchayath", "Nadapuram"]
---

# പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു

> **Lead Summary:** നാദാപുരം: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ PMAY-G പദ്ധതിയിൽ നാദാപുരം പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്ത പട്ടിക സ്പെഷ്യൽ ഗ്രാമസഭ ചേർന്ന് അംഗീകരിച്ചു. 61 ഗുണഭോക്താക്കളാണ് ഭവന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

## Article Content

നാദാപുരം: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ PMAY-G പദ്ധതിയിൽ നാദാപുരം പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്ത പട്ടിക സ്പെഷ്യൽ ഗ്രാമസഭ ചേർന്ന് അംഗീകരിച്ചു. 61 ഗുണഭോക്താക്കളാണ് ഭവന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നാദാപുരം പഞ്ചായത്ത് ഹാളിൽ ചേർന്ന് ഗുണഭോക്താക്കളുടെ ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ കെഎം രഘുനാഥ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീമ വള്ളിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി അബ്ദുൽ ജലീൽ, പി വി ജയലക്ഷ്മി ടീച്ചർ, വി ഇ ഒ മാരായ സോണിയ സെബാസ്റ്റ്യൻ, വിബിൻ പി എം, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപണ്ട് വാസുദേവൻ, ദീപ ഓ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371046/special-grama-sabha-approved-the-beneficiary-list-for-the-pmay-gramin-housing-scheme-in-nadapuram-panchayat)