---
title: "നാദാപുരത്ത് ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം, കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം"
english_title: "Strong winds in Nadapuram; losses worth lakhs."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371223/strong-winds-in-nadapuram-losses-worth-lakhs"
published_at: "2026-07-08T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e2cc864bd1_27.jpg"
keywords: ["Latest News", "Nadapuram", "Strong Winds", "Losses Worth Lakhs"]
---

# നാദാപുരത്ത് ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം, കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം

> **Lead Summary:** **നാദാപുരം: [ **മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വളയം, കാലിക്കളമ്പ്, എളമ്പ്, ചിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. വീടുകൾക്കും കൃഷിയിടങ്ങൾക്കും വൈദ്യുതി ബന്ധങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം: [ **മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വളയം, കാലിക്കളമ്പ്, എളമ്പ്, ചിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. വീടുകൾക്കും കൃഷിയിടങ്ങൾക്കും വൈദ്യുതി ബന്ധങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കാറ്റിൽ തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, റബർ തുടങ്ങിയ വിളകൾ പൂർണ്ണമായും നശിച്ചതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കാലിക്കളമ്പിൽ മൂന്ന് വീടുകളുടെ മേൽക്കൂര തകരുകയും ഭിത്തികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പാറക്കടവ് ഭാഗത്ത് തെങ്ങ് കടപുഴകി നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണതിനെത്തുടർന്ന് ഈ മേഖലയിലെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു.

ദുരന്തം ബാധിച്ച സ്ഥലങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തകർന്ന വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. അധികൃതർ സംഭവസ്ഥലങ്ങളിൽ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371223/strong-winds-in-nadapuram-losses-worth-lakhs)