---
title: "ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി; വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A blood donation camp was organized as part of the 'Vigil' anti-drug campaign led by the Puliyavu NSS unit."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371260/a-blood-donation-camp-was-organized-as-part-of-the-vigil-anti-drug-campaign-led-by-the-puliyavu-nss-unit"
published_at: "2026-07-08T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e7ae2a1e5c_NSS.jpg"
keywords: ["Latest News", "Blood Donation Camp", "NSS", "'Vigil' Anti-Drug Campaign", "National College of Arts and Science", "Puliyavu"]
---

# ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി; വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പുളിയാവ്: നഷ മുക്ത് ഭാരത് അഭിയാൻ, ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടും നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പുളിയാവ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

പുളിയാവ്: നഷ മുക്ത് ഭാരത് അഭിയാൻ, ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടും നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, പുളിയാവ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എം.വി.ആർ കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ കോളേജ് സെമിനാർ ഹാളിൽ നടന്ന ക്യാമ്പിൽ വിദ്യാർത്ഥികൾ, അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ ആവേശപൂർവം പങ്കെടുത്തു.

> “ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരായ ബോധവൽക്കരണത്തിനൊപ്പം സമൂഹത്തിന് ജീവൻ പകരുന്ന രക്തദാനത്തിന്റെ മഹത്ത്വവും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്.

ക്യാമ്പിൽ വിദ്യാർത്ഥികൾ, അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ ഉൾപ്പെടെ ആകെ 96 പേർ രക്തം ദാനം ചെയ്തു. സമൂഹത്തോടുള്ള ഉത്തരവാദിത്വവും സേവന മനോഭാവവും ഉയർത്തിപ്പിടിച്ച ഈ സംരംഭം ശ്രദ്ധേയമായി.

വിജയകരമായ ക്യാമ്പ് നടത്തിപ്പിൽ എം.വി.ആർ ക്യാൻസർ സെന്ററിന്റെ പ്രത്യേക സർട്ടിഫിക്കറ്റും ഉപഹാരവും കോളേജ് പ്രിൻസിപ്പാൾ ഡോ.മധുസൂദനൻ ഏറ്റു വാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ്.പി.പി വളന്റിയേഴ്‌സ് അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371260/a-blood-donation-camp-was-organized-as-part-of-the-vigil-anti-drug-campaign-led-by-the-puliyavu-nss-unit)