---
title: "വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം; വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ"
english_title: "Allegation of attempted assault on a housewife in Vengoli UDF leaders visit the home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371262/allegation-of-attempted-assault-on-a-housewife-in-vengoli-udf-leaders-visit-the-home"
published_at: "2026-07-08T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e7fa532958_UDF.jpg"
keywords: ["Latest News", "Allegation", "UDF leaders", "Edacheri"]
---

# വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം; വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ

> **Lead Summary:** എടച്ചേരി: വീടിൻ്റെ മുൻപിൽ വെള്ളം കെട്ടി നിന്നത് പഞ്ചായത്തിൽ പരാതി നൽകിയതിൽ വീട്ടമ്മയക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണത്തിൽ യുഡിഎഫ് നേതാക്കൾ വീട് സന്ദർശിച്ചു. എടച്ചേരി പഞ്ചായത്തിലെ വേങ്ങോളിയിൽ മടത്തുതാഴ കുനി ഫാത്തിമയുടെ വീടാണ് നാദാപുരം മണ്ഡലം യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടെരിയും നേതാക്കളും സന്ദർശിച്ചത്.

## Article Content

എടച്ചേരി: വീടിൻ്റെ മുൻപിൽ വെള്ളം കെട്ടി നിന്നത് പഞ്ചായത്തിൽ പരാതി നൽകിയതിൽ വീട്ടമ്മയക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണത്തിൽ യുഡിഎഫ് നേതാക്കൾ വീട് സന്ദർശിച്ചു. എടച്ചേരി പഞ്ചായത്തിലെ വേങ്ങോളിയിൽ മടത്തുതാഴ കുനി ഫാത്തിമയുടെ വീടാണ് നാദാപുരം മണ്ഡലം യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടെരിയും നേതാക്കളും സന്ദർശിച്ചത്.

വീടിൻ്റെ മുൻപിൽ വെള്ളം കെട്ടി നിന്നത് പഞ്ചായത്തിൽ പരാതി അറിയിച്ചത് പ്രകാരം പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറും വീട് സന്ദർശിച്ച സമയത്ത് പുറമേരി പഞ്ചായത്തിലെ താമസക്കാരനും എടച്ചേരി സർവീസ് സഹകര ബേങ്ക് ജീവനക്കാരനുമായ പ്രജീഷ്  വീട്ടമ്മയെ കൈയ്യെറ്റ ശ്രമം നടത്തുകയായിരുന്നു എന്നാണ് ആരോപണം.

കൺവീനർ ദാമു മാസ്‌റ്റർ, ടി.കെ അഹമദ് മാസ്റ്റർ. അഡ്വ സജീവൻ, കെ പവിത്രൻ , പി.കെ മുഹമ്മദ്, സി പവിത്രൻ, ഷറഫുദ്ധിൻ.കെ, നാസർ മടത്തിൽ, പി കെ രാമചന്ദ്രൻ, അന്ത്രു, ഉൾപ്പെടെയുള്ളവർ ഫാത്തിമയിൽ നിന്ന് സംഭവങ്ങൾ ചോദിച്ചറിഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371262/allegation-of-attempted-assault-on-a-housewife-in-vengoli-udf-leaders-visit-the-home)