---
title: "സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം; കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നിവേദനം സമർപ്പിച്ചു"
english_title: "The Pensioners' Union submitted a memorandum seeking the restoration of the statutory pension"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371336/the-pensioners-union-submitted-a-memorandum-seeking-the-restoration-of-the-statutory-pension"
published_at: "2026-07-09T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f34a577d56_7.jpg"
keywords: ["Latest News", "Nadapuram", "Statutory Pension", "Kerala State Service Pensioners' Union"]
---

# സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം; കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നിവേദനം സമർപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും പെൻഷൻ സംബന്ധമായ പിന്തിരിപ്പൻ നിയമഭേദഗതികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തൂണേരി ബ്ലോക്കിലെ അംഗങ്ങൾ ഒപ്പിട്ട നിവേദനം ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങി.

## Article Content

**നാദാപുരം:[ **സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും പെൻഷൻ സംബന്ധമായ പിന്തിരിപ്പൻ നിയമഭേദഗതികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തൂണേരി ബ്ലോക്കിലെ അംഗങ്ങൾ ഒപ്പിട്ട നിവേദനം ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങി.

ജില്ലാ ഖജാൻജി എൻ.കെ. ബാലകൃഷ്ണൻ നിവേദനം ഏറ്റുവാങ്ങി. ഫിനാൻസ് ബിൽ 2025 ഭേദഗതി പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമം റദ്ദാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. തൂണേരി ബ്ലോക്ക് തലത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ, പി. കരുണാകരക്കുറുപ്പ്, പി.വി. വിജയകുമാർ, എം.കെ. രാധ, സി.എച്ച്. ശങ്കരൻ, ടി. അബ്ദുറഹ്‌മാൻ, ടി. രാജൻ, പി. ലക്ഷ്മി, വി. രാജലക്ഷ്മി, വാസു പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

വിവിധ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച നിവേദനങ്ങൾ കെ.കെ. പുരുഷൻ, ഒ.പി. ഭാസ്‌കരൻ, സുരേന്ദ്രൻ തൂണേരി, പി.പി. കുഞ്ഞമ്മത്, എം. വത്സൻ, കെ. ചന്ദ്രി, അജയകുമാർ, കെ. രാജൻ എന്നിവരിൽ നിന്ന് ബ്ലോക്ക് ഭാരവാഹികൾ ഏറ്റുവാങ്ങി. വരുംദിവസങ്ങളിലും നിവേദന ശേഖരണ പരിപാടികൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371336/the-pensioners-union-submitted-a-memorandum-seeking-the-restoration-of-the-statutory-pension)