---
title: "കാരുണ്യത്തിന്റെ കൈത്താങ്ങ്; പാറക്കടവ് ഡയാലിസിസ് സെന്ററിന് മെഷീൻ നൽകി ഫുജൈറ കെ.എം.സി.സി"
english_title: "Fujairah KMCC donated a machine to the Parakkadavu Dialysis Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371399/fujairah-kmcc-donated-a-machine-to-the-parakkadavu-dialysis-center"
published_at: "2026-07-09T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f62f0ac44b_17.jpg"
keywords: ["Latest News", "Nadapuram", "Fujairah KMCC Donated Machine", "Parakkadavu Dialysis Center"]
---

# കാരുണ്യത്തിന്റെ കൈത്താങ്ങ്; പാറക്കടവ് ഡയാലിസിസ് സെന്ററിന് മെഷീൻ നൽകി ഫുജൈറ കെ.എം.സി.സി

> **Lead Summary:** **നാദാപുരം: [**കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഫുജൈറ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഡയാലിസിസ് മെഷീൻ സംഭാവന ചെയ്തു. മെഷീൻ വാങ്ങുന്നതിനായി 7,75,000 രൂപയുടെ ചെക്ക് കെ.എം.സി.സി ഭാരവാഹികൾ സെന്റർ അധികൃതർക്ക് കൈമാറി.

## Article Content

**നാദാപുരം: [**കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഫുജൈറ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഡയാലിസിസ് മെഷീൻ സംഭാവന ചെയ്തു. മെഷീൻ വാങ്ങുന്നതിനായി 7,75,000 രൂപയുടെ ചെക്ക് കെ.എം.സി.സി ഭാരവാഹികൾ സെന്റർ അധികൃതർക്ക് കൈമാറി.

സെന്റർ ട്രസ്റ്റ് ചെയർമാൻ എം.പി. അബ്ദുള്ള ഹാജി, സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ എന്നിവർ ചേർന്ന് കെ.എം.സി.സി പ്രതിനിധികളിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. യു.കെ. റാഷിദ് ജാതിയേരി, ജമാൽ തൂണേരി, റിയാസ് സി.കെ., സഫീർ എടച്ചേരി, ശിഹാബ് സി.പി., ജമാൽ സി. യാക്കൂബ് ചാമാളി തുടങ്ങിയവർ സംബന്ധിച്ചു.

പ്രവാസലോകത്തുനിന്നുകൊണ്ട് നാട്ടിലെ സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകുന്ന ഫുജൈറ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സൂപ്പി നരിക്കാട്ടേരി പറഞ്ഞു.

മനുഷ്യവേദനകൾക്കൊപ്പം ചേർന്നുനിൽക്കുന്ന നിസ്വാർത്ഥമായ ഇത്തരം സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371399/fujairah-kmcc-donated-a-machine-to-the-parakkadavu-dialysis-center)