---
title: "അഭിമാന നിമിഷം; ഡോ.ജി.പി. സ്മാരക അവാർഡ് കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ലയ്ക്ക്"
english_title: "Dr. G.P. Memorial Award for Kattukandi Kunhabdulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371442/dr-gp-memorial-award-for-kattukandi-kunhabdulla"
published_at: "2026-07-09T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f806c46956_255.jpg"
keywords: ["Latest News", "Nadapuram", "Dr. G.P. Memorial Award", "Kattukandi Kunhabdulla"]
---

# അഭിമാന നിമിഷം; ഡോ.ജി.പി. സ്മാരക അവാർഡ് കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ലയ്ക്ക്

> **Lead Summary:** **നാദാപുരം: [**നാദാപുരത്തെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ ഉണർവും ആവേശവും പകർന്ന ഡോ. ജി. പി. കുഞ്ഞാലിക്കുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഡോ.ജി.പി. സ്മാരക അവാർഡിന് പയ്യോളി സ്വദേശി കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ലയെ തെരഞ്ഞെടുത്തു.

## Article Content

**നാദാപുരം: [**നാദാപുരത്തെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ ഉണർവും ആവേശവും പകർന്ന ഡോ. ജി. പി. കുഞ്ഞാലിക്കുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ഡോ.ജി.പി. സ്മാരക അവാർഡിന് പയ്യോളി സ്വദേശി കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ലയെ തെരഞ്ഞെടുത്തു.

നട്ടെല്ലിന് ക്ഷതമേറ്റ് 32 വർഷത്തോളമായി കിടപ്പിലായിട്ടും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട് അഞ്ച് പുസ്തകങ്ങൾ രചിക്കുകയും, തന്നെപ്പോലെ കിടപ്പിലായ രോഗികൾക്ക് പ്രചോദനമേകുന്ന മോട്ടിവേഷൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് കാട്ടുക്കണ്ടി കുഞ്ഞബ്ദുല്ല.

20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അഡ്വ. ഫൈസൽ ബാബു എം.എൽ.എ സമ്മാനിക്കും. ജൂലൈ 25 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നാദാപുരം അൽഹുദ യു.പി. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം.

ഡോ. ജി. പി. കുഞ്ഞാലിക്കുട്ടി നിര്യാതനായിട്ട് 31 വർഷം പൂർത്തിയാകുന്ന വേളയിലാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് ഡോ. ജി. പി. ഫൗണ്ടേഷൻ ചെയർമാൻ വി. സി. ഇക്ബാൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371442/dr-gp-memorial-award-for-kattukandi-kunhabdulla)