---
title: "പതാക കൈമാറി; ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം പതാക കൈമാറ്റം രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് നടന്നു"
english_title: "Flag handover at the DYFI district conference."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371458/flag-handover-at-the-dyfi-district-conference"
published_at: "2026-07-09T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f8cd634c6f_zzzzzzzzzzz.jpg"
keywords: ["Latest News", "Nadapuram", "DYFI District Conference Flag"]
---

# പതാക കൈമാറി; ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം പതാക കൈമാറ്റം രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് നടന്നു

> **Lead Summary:** **നാദാപുരം: [ **ജൂലൈ 12, 13, 14 തീയതികളിൽ മുക്കത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പതാക കൈമാറ്റം രക്തസാക്ഷി സ്മരണകളുണർത്തി വെള്ളൂരിൽ നടന്നു.

## Article Content

**നാദാപുരം: [ **ജൂലൈ 12, 13, 14 തീയതികളിൽ മുക്കത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പതാക കൈമാറ്റം രക്തസാക്ഷി സ്മരണകളുണർത്തി വെള്ളൂരിൽ നടന്നു.

രക്തസാക്ഷി സി.കെ. ഷിബിന്റെ രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എം. വിജിൻ എം.എൽ.എയും, സി.കെ. ഷിബിന്റെ പിതാവ് സി.കെ. ഭാസ്കരനും ചേർന്ന് ജാഥാ ലീഡർ കെ.എം. നീനുവിന് പതാക കൈമാറി.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ്, കെ.എം. നീനു എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. ഷൈജു, സി.പി.ഐ.എം നാദാപുരം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ഡി.വൈ.എഫ്.ഐ ജില്ലാ ഉപഭാരവാഹികളായ എം.കെ. നികേഷ്, എം.എം. ജിജേഷ്, അഡ്വ. പി. രാഹുൽ രാജ് എന്നിവർ പങ്കെടുത്തു. എ.കെ. ബിജിത്ത് സ്വാഗതവും സി.കെ. ഷിജിൻ നന്ദിയും പറഞ്ഞു.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371458/flag-handover-at-the-dyfi-district-conference)