---
title: "നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന 'റൂഹി ഫിദാ'; നാദാപുരത്ത് സ്നേഹ സാഗരമൊരുങ്ങുന്നു"
english_title: "'Roohi Fida' at Nadapuram – Naushad Baqavi Chirayinkeezhu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371542/roohi-fida-at-nadapuram-naushad-baqavi-chirayinkeezhu"
published_at: "2026-07-10T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5072345f751_3.jpg"
keywords: ["Latest News", "Nadapuram", "Naushad Baqavi Chirayinkeezhu", "Roohi Fida"]
---

# നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന 'റൂഹി ഫിദാ'; നാദാപുരത്ത് സ്നേഹ സാഗരമൊരുങ്ങുന്നു

> **Lead Summary:** **നാദാപുരം: [** പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന സ്നേഹ സാഗരത്തിന്റെ ഭാഗമായുള്ള 'റൂഹി ഫിദാ' പരിപാടി സെപ്റ്റംബർ 12 ശനിയാഴ്ച നാദാപുരത്ത് നടക്കും. നാദാപുരം ലൂളി ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**നാദാപുരം: [** പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ് നയിക്കുന്ന സ്നേഹ സാഗരത്തിന്റെ ഭാഗമായുള്ള 'റൂഹി ഫിദാ' പരിപാടി സെപ്റ്റംബർ 12 ശനിയാഴ്ച നാദാപുരത്ത് നടക്കും. നാദാപുരം ലൂളി ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മടവൂർ മഖാമിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പരിപാടിയുടെ വേദി പ്രഖ്യാപിച്ചത്. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.

പ്രഖ്യാപന ചടങ്ങിൽ മുനീർ ഹുദവി വിളയിൽ, നൗഷാദ് ബാഖവി ചിറയിൻകീഴ്, റിയാസ് ലൂളി, അൻസാർ കൊല്ലാടൻ, കുഞ്ഞാലി ഇന്തുള്ളതിൽ, ജമാൽ ഹജി, സിറാജ് നാദാപുരം, അൻസാർ ഇന്തുള്ളതിൽ, റഷീദ് നേവി, ടി. ഹമീദ്, നൗഷാദ് മുക്കം, ശംസു കൊടുവള്ളി, നസീം കുറ്റിപ്പുറം, അഹമ്മദ് കുട്ടി ഈങ്ങപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371542/roohi-fida-at-nadapuram-naushad-baqavi-chirayinkeezhu)