---
title: "വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം "
english_title: "Vijayolsavam 26: Felicitation for SSLC and Plus Two successful students."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371549/vijayolsavam-26-felicitation-for-sslc-and-plus-two-successful-students"
published_at: "2026-07-10T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5079a2ab36b_4.jpg"
keywords: ["Latest News", "Edachery", "Vijayolsavam 26", "SSLC and Plus Two Successful Candidates"]
---

# വിജയോത്സവം 26; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് എടച്ചേരിയിൽ നാളെ അനുമോദനം 

> **Lead Summary:** **എടച്ചേരി: [**[ ]എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി എടച്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'വിജയോത്സവം 26' നാളെ രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

## Article Content

**എടച്ചേരി: [**[ ]എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി എടച്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'വിജയോത്സവം 26' നാളെ രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം നിർവഹിക്കും. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി ഡോ. രാഹുൽ ആർ. (ഫിസിഷ്യൻ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്) വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിക്കും.

ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിന്ധു ജയരാജൻ സ്വാഗതം ആശംസിക്കും. ഡോ. രാഹുൽ ആർ. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന, ടി.പി. പുരുഷു, രമ മടപ്പള്ളി, രജില കെ.പി., രഞ്ജിത്ത് കുമാർ ടി.കെ., പ്രകാശൻ ടി., വിമിഷ പാറോൽ, എ. ഡാനിയ തുടങ്ങിയ ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വിനി നന്ദി രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371549/vijayolsavam-26-felicitation-for-sslc-and-plus-two-successful-students)